ഇന്ദ്രൻസിനു പഠിക്കണം, കുരുക്കായി സാക്ഷരതാമിഷന്റെ ചട്ടവും

1 min read

പ്രതികൂലമായ ജീവിതസാഹചര്യം മൂലം ചെറുപ്പത്തിലേ നിലച്ചതാണ് നടൻ ഇന്ദ്രൻസിന്റെ സ്‌കൂൾപഠനം. പഠിക്കണമെന്ന ആഗ്രഹം ഉള്ളിൽ കയറിയതോടെ പത്താംക്ലാസ് തുല്യതാപഠനത്തിനായി അപേക്ഷയും നലകി. എന്നാൽ എാഴാം ക്ലാസ് ജയിച്ചാലേ പത്തിലേക്ക് എത്താനാവൂ  എന്നാണ് സാക്ഷരതാമിഷന്റെ ചട്ടം. നാലുവരെയേ പഠിച്ചിട്ടുള്ളൂ എന്നാണ് ഇന്ദ്രൻസിന്റെ ഓർമ. അതിനാൽ അദ്ദേഹം ആദ്യം ഏഴിലെ പരീക്ഷ ജയിക്കണം. എന്നിട്ടേ പത്തിൽ പഠിക്കാനാവൂ… നവകേരളസദസ്സിന്റെ ചടങ്ങിനിടയിലാണ് തുടർപഠനത്തിന് ഇന്ദ്രൻസ് താത്പര്യം അറിയിച്ചതും പത്താംക്ലാസിലേക്കുള്ള അപേക്ഷ കൈമാറിയതും. ഏഴുവരെ പോയിട്ടുണ്ടെന്നാണ് കിട്ടിയ വിവരമെന്ന് സാക്ഷരതാമിഷൻ ഡയറക്ടർ പ്രൊഫ.എ.ജി.ഒലീന പറഞ്ഞു.
എന്നാൽ, ഏഴുജയിച്ചതായി രേഖയില്ലാത്തതാണ് പത്തിലെ പഠനത്തിന് തടസ്സം. യു.പി. ക്ലാസുകളിൽ പഠിച്ചതിന്റെ അടിസ്ഥാനത്തിൽ ‘അക്ഷരശ്രീ’ പ്രകാരം ഇന്ദ്രൻസിനെ പത്താംക്ലാസിൽ പഠിപ്പാക്കാനാകുമോയെന്ന് പരിശോധിക്കുന്നുണ്ട്.
ക്ലാസിൽ ഇരിക്കാതെ പ്രേരകിന്റെ സഹായത്തോടെ ഇന്ദ്രൻസിന് പഠിക്കാനാകും. ആറേഴുമാസം നീളുന്നതാണ് പഠനമെങ്കിലും ഇന്ദ്രൻസിന് ഇളവുനൽകും. ഷൂട്ടിങ് തിരക്കുള്ളതിനാൽ എല്ലാ ഞായറാഴ്ചയും മെഡിക്കൽ കോളേജ് ഗവ. സ്‌കൂളിലെ സെന്ററിൽ നടന് എത്താനാവില്ല. പകരം പഠനത്തിന് സ്പെഷ്യൽ ക്ലാസ് ഏർപ്പെടുത്താനും ആലോചനയുണ്ട്. ഹിന്ദിയും ഇംഗ്ലീഷും തന്നെ വലയ്ക്കുമോ എന്ന ആശങ്ക ഇന്ദ്രൻസും പങ്കു വെയ്ക്കുന്നു.  

Related posts:

Leave a Reply

Your email address will not be published.