സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ പരിശോധനക്ക് നിര്‍ദ്ദേശം നല്‍കി ആരോഗ്യ മന്ത്രി

1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ ജില്ലകളിലും വ്യാപക ഭക്ഷ്യ സുരക്ഷാ പരിശോധനക്ക് നിര്‍ദ്ദേശം നല്‍കി. അവധി ദിവസങ്ങളെ മുന്‍ഗണനയിലെടുത്ത് ഓപ്പറേഷന്‍ ഹോളിഡേ എന്ന പേരില്‍ സംസ്ഥാനത്ത് ഒരു പരിശോധന നിലവില്‍ നടത്തിയിരുന്നു. അവധിക്ക് ശേഷം റിപ്പോര്‍ട്ട് ചെയ്ത സ്‌പെഷ്യല്‍ കേസുകള്‍ പരിഗണനയിലെടുത്താണ് വീണ്ടും ഭക്ഷ്യ സുരക്ഷ പരിശോധനക്ക് ആരോഗ്യ മന്ത്രി ഉത്തരവിട്ടിരിക്കുന്നത്. ലൈസന്‍സെ രെജിസ്‌ട്രേഷനോ ഇല്ലാത്ത എല്ലാ സ്ഥാപനങ്ങള്‍ക്കെതിരെയും കേസെടുത്തേക്കും. ലൈസന്‍സ് ഉണ്ടെങ്കിലും ശുചിത്വമില്ലാത്തതോ മായം കലര്‍ന്നതോ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പാകം ചെയ്യുന്നതോ കാലപ്പഴക്കമുള്ളതോ ആയ ഭക്ഷണം നല്‍കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഭക്ഷണത്തില്‍ മായം കലര്‍ത്തുന്നതും കാലപ്പഴക്കമുള്ള ഭക്ഷണം നല്‍കുന്നതും ക്രിമിനല്‍ കുറ്റമാണ്. ഇത് സംബന്ധിച്ച് കര്‍ശനമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നു. മുഖം നോക്കാതെ നടപടി സ്വീകരിക്കണമെന്ന് കര്‍ശനമായ നിര്‍ദ്ദേശമാണ് നല്‍കിയിട്ടുള്ളത്. ജനങ്ങളുടെ ആരോഗ്യത്തെയും ജീവനെയും ഗുരുതരമായി ബാധിക്കുന്ന ഒരു വിഷയമാണിത്. ഇക്കാര്യത്തില്‍ എല്ലാ സ്ഥാപനങ്ങളുടെ ഭാഗത്ത് നിന്നും പ്രത്യേകിച്ച് ആഹാരം തയ്യാറാക്കുന്നവരുടെയും വിതരണം ചെയ്യുന്നവരുടെയും ഭാഗത്തുനിന്നും വളരെ കൃത്യമായ ബോധ്യത്തോടെയുള്ള ഇടപെടല്‍ ഉണ്ടാകണം. ഒരു ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥന്റെ അധികാരപരിധിയിലുള്ള സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സോ രജിസ്‌ട്രേഷനോ ഉണ്ടോ എന്നുള്ളതും പരാതികളില്‍മേല്‍ കൃത്യമായി പെട്ടെന്നുള്ള നടപടികള്‍ സ്വീകരിക്കുന്നു എന്നുള്ളതും ഉറപ്പാക്കേണ്ടതാണ്.

Related posts:

Leave a Reply

Your email address will not be published.