സ്വീഡന്‍ മൃഗശാലയില്‍ നിന്ന് രാജവെമ്പാല പുറത്ത് ചാടി; വാവ സുരേഷ് സ്വീഡനിലേക്ക്
1 min readതിരുവനന്തപുരം: സ്വീഡന്‍ മൃഗശാലയില്‍ നിന്ന് പുറത്ത് ചാടിയ രാജവെമ്പാലയെ പിടിക്കാന്‍ വാവ സുരേഷ് സ്വീഡനിലേക്ക്. സ്വീഡനിലെ ഏറ്റവും ജനസാന്ദ്രതയേറിയ പ്രദേശമാണ് സ്റ്റോക്ക് ഹോം. രാജ്യത്തിന്റെ ജനസംഖ്യയിലെ 22 ശതമാനവും ഇവിടെയാണ് വസിക്കുന്നത്. ഇവിടുത്തെ മൃഗശാലയില്‍ നിന്നും പുറത്ത് കടന്ന രാജവെമ്പാല ജനവാസ കേന്ദ്രത്തിലേക്ക് എത്തിയിരിക്കാമെന്നാണ് നിഗമനം.
തണുപ്പുകാലം തുടങ്ങിയതിനാൽ പാമ്പിനെ പിടിക്കുക പ്രയാസമാണ്. ഇതോടെ ജനങ്ങളും പരിഭ്രാന്തിയിലായി. ഇതോടെയാണ് ഒരു വിദഗ്ധനെ തന്നെ പാമ്പുകളെ പിടിക്കാന്‍ എത്തിക്കാന്‍ മൃഗശാല അധികൃതർ തീരുമാനിച്ചത്. ഇതേ തുടർന്നുള്ള അന്വേഷണമാണ് വാവയിലെക്ക് എത്തിയത്.