ആലപ്പുഴ നഗരത്തിലെ മയക്കുമരുന്ന് വേട്ട; പെണ്‍കുട്ടി ഉള്‍പ്പെടെ രണ്ട് പേര്‍ പിടിയില്‍

1 min read

ആലപ്പുഴ : സിന്തറ്റിക് ഡ്രഗ്ഗ് ഇനത്തില്‍പ്പെട്ട മയക്കുമരുന്നായ എം ഡി എം എയുമായി യുവാക്കളെ പിടികൂടിയ സംഭവത്തില്‍ രണ്ടുപേര്‍ കൂടി ബെം?ഗളുരുവില്‍ നിന്ന് പിടിയില്‍. തിരുവനന്തപുരം നെയ്യാറ്റിന്‍കര ഊരാളി വിളാകത്ത് അഭിജിത്ത് (മിഥുന്‍ 24), അയാളുടെ കൂട്ടുകാരി ചേര്‍ത്തല പട്ടണക്കാട്, വെളിയില്‍ വീട്ടില്‍ മകള്‍ അപര്‍ണ (19) എന്നിവരെയാണ് ബാംഗ്ലൂരില്‍ നിന്ന് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് പിടികൂടിയത്.

ആലപ്പുഴ സൗത്ത് പൊലീസും ജില്ല ലഹരി വിരുദ്ധ സ്‌ക്വാഡും ചേര്‍ന്നാണ് കഴിഞ്ഞ ദിവസം ആലപ്പുഴ നഗരത്തില്‍ നിന്ന് 140 ഗ്രാം എം ഡി എം എ പിടികൂടിയത്. അന്ന് പിടികൂടിയ രണ്ട് പ്രതികളെ വിശദമായി ചോദ്യം ചെയ്തതില്‍ ബാംഗ്ലൂരില്‍ നിന്നാണ് എം ഡി എം എ ലഭിക്കുന്നതെന്നും അത് തരപ്പെടുത്തി തരുന്നത് അഭിജിത്ത് എന്ന തിരുവനന്തപുരം സ്വദേശിയാണെന്നും പറഞ്ഞിരുന്നു.

കേരളത്തിലെ പല ജില്ലകളില്‍ നിന്നും ബെംഗളുരുവില്‍ എത്തുന്നവര്‍ക്ക് വലിയ അളവില്‍ എം ഡി എം എ വാങ്ങി കൊടുക്കുന്നത് അഭിജിതാണ്. ഇയാള്‍ക്ക് സ്വന്തമായി ബാങ്ക് അക്കൗണ്ട് ഇല്ല. മറ്റ് പലരുടെയും അക്കൗണ്ടിലേയ്ക്കാണ് പണം ഇട്ട് വാങ്ങുന്നത്. എം ഡി എം എ വാങ്ങുന്നതിന് നല്‍കുന്ന അക്കൗണ്ട് കേന്ദ്രകരിച്ച് നടത്തിയ അനേഷണത്തിലാണ് ഇരുവരെയും ബാംഗ്ലൂരില്‍ നിന്ന് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് പിടികൂടിയത്.

ഇവരുടെ സാമ്പത്തിക ഇടപാടുകളും ഫോണ്‍ രേഖകളും വിശദമായി പരിശോധിക്കുന്നതിലൂടെ കുടുതല്‍ അറസ്റ്റ് ഉണ്ടാകനാണ് സാധ്യത. ആലപ്പുഴ ജില്ലയില്‍ വന്‍ തോതില്‍ മയക്ക് മരുന്നാണ് നേരത്തെ പിടിയിലായ പ്രതികള്‍ വിറ്റിരുന്നത്. ഇവര്‍ മയക്ക് മരുന്ന് വില്‍ക്കുന്നവരെയും കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് ശേഖരിച്ച് അന്വേഷണം ആരംഭിച്ചു.

Related posts:

Leave a Reply

Your email address will not be published.