ഹൃസ്വചിത്രത്തില്‍ അഭിനയിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ ബലാത്സംഗം ചെയ്തയാള്‍ പിടിയില്‍

1 min read

ആലപ്പുഴ: ഹൃസ്വചിത്രത്തില്‍ അഭിനയിപ്പിക്കാം എന്ന് വിശ്വസിപ്പിച്ച് യുവതിയെ ബലാത്സംഗം ചെയ്തയാള്‍ അറസ്റ്റില്‍. കോട്ടയം സ്വദേശിയായ ശരത് ബാബുവാണ് അറസ്റ്റിലായത്. കരുനാഗപ്പള്ളി സ്വദേശിയായ യുവതിയെയാണ് ഇയാള്‍ ബലാത്സംഗം ചെയ്തത്.

ഹൃസ്വചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്നും അതിലേക്കുള്ള സ്‌ക്രിപ്റ്റ് പറഞ്ഞ് കൊടുക്കാമെന്ന് വിശ്വസിപ്പിച്ച് കരുനാഗപ്പള്ളി സ്വദേശിയായ യുവതിയെ കഴിഞ്ഞ നാലാം തീയതി രാവിലെ 11 മണിയോടെ കായംകുളത്തെ ലോഡ്ജില്‍ വിളിച്ചു വരുത്തുകയായിരുന്നു.

തുടര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. കേസില്‍ കോട്ടയം ജില്ലയില്‍ പെരുമ്പായിക്കാട് വില്ലേജില്‍ പാറന്‍ പുഴ മുറിയില്‍ നടുവിലേ മാലിയില്‍ വീട്ടില്‍ ശരത് ബാബു (23) വിനെയാണ് കായംകുളം പോലീസ് അറസ്റ്റ് ചെയ്തത്.

കരുനാഗപ്പള്ളി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് കായംകുളം പോലീസിന് കൈമാറുകയായിരുന്നു. പ്രതിയെ കോട്ടയത്ത് നിന്നുമാണ് കായംകുളം പോലീസ് അറസ്റ്റ് ചെയ്തത്.

Related posts:

Leave a Reply

Your email address will not be published.