കോണ്‍ഗ്രസ്സിലേക്ക് മടങ്ങിവരാന്‍ ഉദ്ധേശിക്കുന്നില്ലെന്ന് ഗുലാം നബി ആസാദ്
1 min readഡല്‍ഹി: തന്റെ 52 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ചാണ് കോണ്‍ഗ്രസ്സില്‍നിന്നിറങ്ങിയത് അത്‌കൊണ്ടുതന്നെ ഇനി കോണ്‍ഗ്രസ്സിലേക്ക് മടങ്ങിവരാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. പുതുതായി രൂപീകരിച്ച ഡെമോക്രാറ്റിക്ക് പ്രോഗ്രസീവ് ആസാദ് പാര്‍ട്ടിയുടെ തലവനാണ് അദ്ദേഹം. താന്‍ പഴയ പാര്‍ട്ടിയിലേക്ക് തിരിച്ച് വരുമെന്നത് കോണ്‍ഗ്രസ്സിലെ ഒരു കൂട്ടം നിക്ഷിപ്ത നേതാക്കള്‍ പറഞ്ഞുണ്ടാക്കുന്നതാണെന്നും ആവയില്‍ ഒന്നിലും ഒരു തരത്തിലുമുള്ള സത്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
നില്വില്‍ താന്‍ ഒരു കോണ്‍ഗ്രസ്സ് നേതാവിനോടും സംസാരിച്ചിട്ടില്ലെന്നും തിരിച്ചു വരണമെന്ന് പറഞ്ഞ് തന്നെ ആരു വിളിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെ ഇത്തരം വ്യാജ വാര്‍ത്തകള്‍ കൊണ്ടുവരരുതെന്നും അദ്ദേഹം പറഞ്ഞു. തന്റെ പാര്‍ട്ടി കേഡറുകളില്‍ അനിശ്ചിതത്വം സൃഷ്ടിക്കാനും മനോവീര്യം തകര്‍ക്കുവാനുമാണ് കോണ്‍ഗ്രസ്സ് നേതാക്കള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.