മൂന്നാറിനെ വിറപ്പിച്ച കടുവ ഇനി പെരിയാര്‍ കടുവ സങ്കേതത്തില്‍

1 min read

ഇടുക്കി : മൂന്നാറില്‍ ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങി വനം വകുപ്പിന്റെ കെണിയില്‍ ആയ കടുവയെ കാട്ടില്‍ തുറന്നു വിട്ടു . പെരിയാര്‍ കടുവ സങ്കേതത്തിനുള്ളിലാണ് തുറന്നു വിട്ടത്. ഇന്ന് പുലര്‍ച്ചയോടെ മൂന്നാറില്‍ നിന്നും കടുവയെ പെരിയാര്‍ കടുവാ സങ്കേതത്തില്‍ എത്തിക്കുകയായിരുന്നു.ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ റേഡിയോ കോളര്‍ ഘടിപ്പിച്ചിട്ടുണ്ട്.

വനംവകുപ്പിന്റെ കൂട്ടിലായ കടുവയെ വിദ്ഗധ പരിശോധന നടത്തിയിരുന്നു . ഇടത് കണ്ണിന് തിമിരം ബാധിച്ചതായി അന്ന് കണ്ടെത്തി . സ്വാഭാവിക ഇരതേടല്‍ നടക്കുമോ എന്ന ആശങ്ക ഉണ്ടായിരുന്നെങ്കിലും വലത് കണ്ണിന് കാഴ്ച ഉള്ളതിനാല്‍ പ്രശ്‌നം ഉണ്ടാകില്ലെന്ന് വിലയിരുത്തിയാണ് കടുവയെ പെരിയാര്‍ കടുവ സങ്കേതത്തില്‍ തുറന്നുവിട്ടത്

Related posts:

Leave a Reply

Your email address will not be published.