വയനാട് തവിഞ്ഞാലില്‍ പുലി വീട്ടിന് മുന്നിലെ കിണറില്‍ വീണു

1 min read

തവിഞ്ഞാല്‍: വയനാട് തവിഞ്ഞാല്‍ പഞ്ചായത്തിലെ പുതിയിടത്ത് പുലി കിണറ്റില്‍ വീണു. മൂത്തേടത്ത് ജോസിന്റെ വീട്ടിലെ കിണറ്റിലാണ് പുലി വീണത്. വനപാലകര്‍ സ്ഥലത്ത് എത്തി പുലിയെ രക്ഷിക്കാന്‍ ശ്രമം ആരംഭിച്ചു.

ഈ കിണറ്റില്‍ നിന്നാണ് ജോസിന്റെ കുടുംബം വെള്ളം എടുക്കുന്നത്. രാവിലെ കിണറ്റില്‍ നിന്നും വെള്ളം അടിച്ചിട്ടും വെള്ളകയറാത്തതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ കിണര്‍ പരിശോധിച്ചത്. അപ്പോഴാണ് പുലിയെ കണ്ടത്. കിണറ്റിന് ഇട്ടിരുന്ന നെറ്റും തകര്‍ത്താണ് പുലി കിണറ്റില്‍ വീണത്.

മോട്ടോര്‍ അടിച്ചിട്ടും വെള്ളം കയറുന്നില്ല, കിണറ്റില്‍ നോക്കിയപ്പോള്‍ പുലി! കുടിവെള്ളം മുട്ടിയെന്ന് വീട്ടുടമ, പൈപ്പുകളെല്ലാം പുലി കടിച്ചുമുറിച്ചു, പുലിയെ പുറത്തെടുക്കാന്‍ വനപാലകരുടെ ശ്രമം.

കുടിവെള്ളം മുട്ടിയെന്നാണ് വീട്ടുടമയുടെ പരാതി. കിണറ്റില്‍ നിന്നും വെള്ളം എത്തിക്കുന്ന പൈപ്പുകളെല്ലാം പുലി കടിച്ചുമുറിച്ചിട്ടുണ്ട്. നോര്‍ത്ത് വയനാടിലെ വെഗൂര്‍ ഫോറസ്റ്റ് ഡിവിഷന് കീഴിലാണ് സംഭവം. പുലിയെ പുറത്തെടുക്കാന്‍ വനപാലകരുടെ ശ്രമം തുടരുകയാണ്.

Related posts:

Leave a Reply

Your email address will not be published.