ഹനീഫിക്ക മരിച്ചപ്പോള്‍ ഞാന്‍ പോകാതിരുന്നതിന് കാരണം; മേജര്‍ രവി

1 min read

തനിക്ക് ഏറെ പ്രിയപ്പെട്ട വ്യക്തിയായിരുന്നു കൊച്ചിന്‍ ഹനീഫയെന്ന് മേജര്‍ രവി. സിനിമാ ജീവിതത്തില്‍ എനിക്ക് മറക്കാന്‍ പറ്റാത്ത വ്യക്തികളുണ്ട്. അതിലൊരാളാണ് കൊച്ചിന്‍ ഹനീഫ. പക്ഷെ അവസാന കാലങ്ങളില്‍ ഹനീഫിക്ക വളരെയധികം ശോഷിച്ച് ശരീരമെല്ലാം ഉണങ്ങിപ്പോയെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. എന്റെ മനസിലെ ഹനീഫിക്ക ഇന്നും കിരീടത്തിലെ ആരോഗ്യവാനാണ്. അതുകൊണ്ടാണ് താന്‍ കാണാന്‍ പോകാതിരുന്നതെന്നും മേജര്‍ രവി വ്യക്തമാക്കി. കീര്‍ത്തിചക്ര എന്ന സിനിമയില്‍ ചായക്കടക്കാരന്റെ വേഷം ചെയ്യേണ്ടത് ഇന്നസെന്റ് ചേട്ടനായിരുന്നു. എല്ലാം പറഞ്ഞുറപ്പിച്ചു. ഷൂട്ടിന് പോകാനിരിക്കെ ചേട്ടന് വയ്യാത്തതു കാരണം പിന്മാറി. അങ്ങനെയാണ് കൊച്ചിന്‍ ഹനീഫ സിനിമയിലേക്ക് എത്തുന്നത്. ഷൂട്ട് തുടങ്ങാന്‍ അഞ്ച് ദിവസം ബാക്കി നില്‍ക്കെയാണ് ഹനീഫിക്കയെ അഡ്വാന്‍സുമായി ചെന്ന് കണ്ടത്. സെറ്റില്‍ വെച്ചുണ്ടായ തമാശയും മേജര്‍ രവി ഓര്‍ത്തെടുത്തു. അന്നൊക്കെ കശ്മീരില്‍ ഭീകരവാദം നിലനില്‍ക്കുന്നുണ്ട്. സിആര്‍പിഎഫും ആര്‍മിയുമെല്ലാം ചെക്ക് പോസ്റ്റിലുണ്ട്. ഹനീഫിക്ക ഒരു സ്ഥലത്തൂടെ ക്രോസ് ചെയ്യുന്ന സമയത്ത് പോക്കറ്റിലുള്ള ഫ്രൂട്ടിയുടെ പാക്ക് എടുത്ത് വായ കൊണ്ട് കടിച്ചു. ഗ്രനേഡ് എറിയാന്‍ പിന്‍ കടിച്ച് വലിച്ചതാണെന്ന് ആര്‍മി കരുതി. അവിടെ ഒരു ബഹളമായിരുന്നു. എല്ലാവരും ചാടിയിറങ്ങി. നോക്കിയപ്പോള്‍ ഫ്രൂട്ടിയുടെ പാക്ക് ആണ്. ഹനീഫിക്ക ഈ സംഭവം പറഞ്ഞപ്പോള്‍ താന്‍ ചിരിച്ച് പോയെന്നും മേജര്‍ രവി പറഞ്ഞു.

Related posts:

Leave a Reply

Your email address will not be published.