മലൈക്കോട്ടൈ വാലിബന്‍ മികച്ച സിനിമ; അനുരാഗ് കശ്യപ്

1 min read

‘മലൈക്കോട്ടൈ വാലിബന്‍’ മികച്ച സിനിമയാണെന്ന് വിഖ്യാത ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്. പ്രേക്ഷകര്‍ മുന്‍വിധിയോടെ ചിത്രത്തെ സമീപിക്കുന്നതാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമെന്ന് അനുരാഗ് പറഞ്ഞു. എനിക്ക് കണ്ട് വളരെ ഇഷ്ടപ്പെട്ട, പുതുമയുള്ള സിനിമയാണ് ‘മലൈക്കോട്ടൈ വാലിബന്‍’. ആ സിനിമയ്‌ക്കെതിരേ കൂട്ടായ ആക്രമണം നടക്കുന്നതായി കേള്‍ക്കുന്നു. ആരാധകര്‍ വളരെ നിരാശരാണെന്നാണ് പറയുന്നത്. ഞാന്‍ കാണാന്‍ പോകുന്ന സിനിമ ഇങ്ങനെയാണെന്ന് കരുതിയാണ് അവര്‍ തിയേറ്ററില്‍ വരുന്നത്. ആ മുന്‍വിധിയാണ് ഏറ്റവും വലിയ പ്രശ്‌നം. ഞാനൊരു സിനിമയ്ക്ക് പോകുന്നത് ശൂന്യമായ മനസ്സുമായാണ്. ഞാന്‍ മലൈക്കോട്ടൈ വാലിബന്‍ കാണാനാണ് പോകുന്നത്. ലിജോ ഇത്തവണ എന്താണ് ചെയ്തിരിക്കുന്നതെന്ന് അറിയാനാണ് ഞാനാ സിനിമയ്ക്ക് കയറുന്നത്. എങ്ങനെയാണ് മോഹന്‍ലാല്‍ ആ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതെന്ന് അറിയണം. നിങ്ങള്‍ ഒരാളുടെ വീട്ടില്‍ ചെന്നിട്ട് മസാലദോശയും സാമ്പാറും തരുമ്പോള്‍ ഞാന്‍ ബീഫാണ് പ്രതീക്ഷിച്ചതെന്ന് പറയുമ്പോലെയാണ്, നിങ്ങള്‍ സിനിമയ്ക്ക് പോകുന്നത്. ഈ ലിജോയെയോ മോഹന്‍ലാലിനെയോ അല്ല പ്രതീക്ഷിച്ചതെന്ന് പറയുമ്പോള്‍ പ്രശ്‌നം നിങ്ങളാണ്. അനുരാഗ് പറഞ്ഞു. ആളുകള്‍ക്ക് അഭിപ്രായങ്ങളുണ്ടാകാം. കൂട്ടായ ആക്രമണം സിനിമയുടെ ബിസിനസിനെ തകര്‍ക്കും. എന്നാല്‍, അതുകൊണ്ട് നല്ല സിനിമയുടെ മൂല്യം ഇല്ലാതാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related posts:

Leave a Reply

Your email address will not be published.