നഷ്ടമായ മുസ്ലീം മേഖലകളെല്ലാം തിരിച്ചു പിടിക്കാന്‍ പുത്തന്‍ സ്ട്രാറ്റജിയുമായി ആപ്പ്
1 min read
ഒരിക്കല്‍ തങ്ങളെ പിന്തുണച്ചിരുന്നതും എന്നാല്‍ പിന്നീട് നഷ്ടമായതുമായ മുസ്ലീം മേഖലകള്‍ തിരിച്ചു പിടിക്കാനൊരുങ്ങി ആം ആദ്മി പാര്‍ട്ടി. ഇതിന്റെ പ്രാരംഭഘട്ടം എന്ന രീതിയില്‍ പാര്‍ട്ടിക്കൊപ്പം നിലവില്‍ അവശേഷിക്കുന്ന മുസ്ലീം മേഖലയായ ഡല്‍ബിയിലെ മടിയാമഹലിലെ കൗണ്‍സിലറായ അലേ മുഹമ്മദ് ഇഖ്ബാലിനെ ഡെപ്യൂട്ടി മേയര്‍ ആയി നിയമിച്ചിരിക്കുകയാണ് ആപ്പ്. ഇതിലൂടെ തുടക്കത്തില്‍ തങ്ങള്‍ക്ക് ലഭിച്ചിരുന്ന മുസ്ലീം പിന്‍തുണയും വോട്ടും തിരിച്ചു പിടിക്കാന്‍ കൂടിയാണ് ആപ്പ് പദ്ദതിയിടുന്നത്. കോണ്‍ഗ്രസില്‍നിന്ന് അം ആദ്മിയിലേക്കെത്തിയ മടിയാമഹല്‍ എം എല്‍ എ ശുഹൈബ് ഇഖ്ബാലിന്റെ മകനാണ് മുഹമ്മദ് ഇഖ്ബാല്‍.
തുടക്കത്തില്‍ ഡല്‍ഹി മുസ്ലീം ഭൂരിപക്ഷമുള്ള പ്രദേശങ്ങള്‍ വന്‍തോതില്‍ ആപ്പിനൊപ്പം ചേര്‍ന്നിരുന്നു. പിന്നീട് ഈ പ്രദേശങ്ങള്‍ കോണ്‍ഗ്രസ്സ് പിടിച്ചെടുക്കുകയും ചെയ്തു. പൗരത്വ സമരം നടന്ന ജാമിയ നഗറിലും പൗരത്വ ആക്രമണങ്ങള്‍ക്കെതിരെ വംശീയ അക്രമണം നടന്ന വടക്ക് കിഴക്കന്‍ ഡല്‍ഹിയിലും ആപ്പിനുണ്ടായിരുന്ന സിറ്റിങ് സീറ്റുകള്‍ കോണ്‍ഗ്രസ്സ് പിടിച്ചെടുത്തിരുന്നു.