15 കാരനെ രണ്ട് വര്‍ഷം വീട്ടില്‍ ഒളിച്ച് താമസിപ്പിച്ചു, അധ്യാപിക അറസ്റ്റിലായി

1 min read

കാലിഫോര്‍ണിയയില്‍ മകന്റെ സുഹൃത്തായ കൗമാരക്കാരനെ വീട്ടില്‍ ഒളിപ്പിച്ച് താമസിപ്പിച്ചതിന് ഒരു പബ്ലിക് സ്‌കൂള്‍ ടീച്ചര്‍ അറസ്റ്റിലായി. വീട്ടില്‍ നിന്നും കാണാതായതിന് ശേഷം രണ്ട് വര്‍ഷത്തോളമാണ് അധ്യാപിക മകന്റെ സുഹൃത്തിനെ ആരുമറിയാതെ അവരുടെ വീട്ടില്‍ താമസിപ്പിച്ചത്.

61 കാരിയായ കാസ്റ്റില്ലോ ഒലിവാരസാണ് അറസ്റ്റിലായിരിക്കുന്നത്. മാതാപിതാക്കളുടെ അറിവില്ലാതെ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ തടവില്‍ വയ്ക്കുക, കൗമാരക്കാരന്‍ ചെയ്ത കുറ്റകൃത്യത്തിന് കൂട്ടുനില്‍ക്കുക, ശിക്ഷാര്‍ഹമായ പെരുമാറ്റം കാഴ്ച വയ്ക്കുക തുടങ്ങി നിരവധി കുറ്റങ്ങള്‍ ഒലിവാരസിന് നേരെ ചാര്‍ത്തിയിട്ടുണ്ട്.

2020 ജൂണ്‍ ഒമ്പതിനാണ് 17 കാരനായ മൈക്കല്‍ രമിറേസിനെ കാണാനില്ല എന്ന് കാണിച്ച് അവന്റെ മാതാപിതാക്കള്‍ കേസ് കൊടുക്കുന്നത്. അന്ന് മുതല്‍ അവനെ ഒലിവാരസ് സ്വന്തം വീട്ടില്‍ താമസിപ്പിക്കുകയായിരുന്നു. കാണാതെയാവുമ്പോള്‍ 15 വയസായിരുന്നു മൈക്കലിന്റെ പ്രായം.

ഒടുവില്‍ രണ്ട് വര്‍ഷത്തിന് ശേഷം 2022 മാര്‍ച്ച് 11 ന് അവന്‍ തിരികെ വീട്ടിലെത്തി. അതിന് മുമ്പ് 2020 മേയ് 18 നാണ് വീട്ടുകാര്‍ അവസാനമായി അവനെ കണ്ടത്. അവന്‍ അവന്റെ ഒരു പഴയ കൂട്ടുകാരന്റെ വീട്ടില്‍ താമസിക്കുകയായിരുന്നു ഈ രണ്ട് വര്‍ഷവും എന്നും കൂട്ടുകാരന്റെ അമ്മയുടെ പേര് ഒലിവാരസ് എന്നാണെന്നും മൈക്കലിന്റെ മാതാപിതാക്കള്‍ പൊലീസിനെ അറിയിച്ചു.

കുടുംബവുമായി വഴക്കുണ്ടായതിനെ തുടര്‍ന്നാണ് മൈക്കല്‍ വീട് വിട്ടിറങ്ങി പോയത് എന്ന് അവന്റെ ?ഗാര്‍ഡിയനായ കേറ്റ് സ്മിത്ത് പറയുന്നു. അക്കരപ്പച്ച എന്ന് തോന്നിയിട്ടാവണം അവന്‍ സുഹൃത്തിന്റെ വീട്ടില്‍ താമസിച്ചത്. എന്നിരുന്നാലും മറ്റൊരാളുടെ കുട്ടിയെ ഇങ്ങനെ ഒളിച്ച് താമസിപ്പിക്കാന്‍ നിങ്ങള്‍ക്ക് യാതൊരു അനുമതിയുമില്ല, അങ്ങനെ താമസിക്കുന്നത് ശരിയാണ് എന്ന് വിശ്വസിക്കുന്നത് തെറ്റാണ് എന്നും സ്മിത്ത് പറഞ്ഞു. ഏതായാലും ഒലിവാരസിനെ പരാതിയെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു.

Related posts:

Leave a Reply

Your email address will not be published.