ദേശീയ പതാക ഉയര്‍ത്താത്ത വീടുകളുടെ ചിത്രമെടുക്കാന്‍ അണികള്‍ക്കു നിര്‍ദേശം നല്കി ബിജെപി
1 min readMalayali News Desk
ന്യൂഡല്‍ഹി: ദേശീയ പതാക ഉയര്‍ത്താത്ത വീടുകളുടെ ചിത്രമെടുക്കാന്‍ അണികള്‍ക്കു നിര്‍ദേശം നല്കിയ ബിജെപി ഉത്തരാഖണ്ഡ് പ്രസിഡന്റ് മഹേന്ദ്ര ഭട്ടിന്റെ നടപടിക്കെതിരെ വന്‍ വിവാദങ്ങള്‍. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസം നടന്ന പാര്‍ട്ടി പരിപാടിയിലായിരുന്നു ഭട്ടിന്റെ വിവാദ നിര്‍ദേശം. ദേശീയ പതാക ഉയര്‍ത്താത്തവരെ രാജ്യത്തിനു വിശ്വസിക്കാനാവില്ലെന്നും ആരാണു ദേശീയവാദിയെന്ന് തിരിച്ചറിയാന്‍ ഇതുവഴി സാധിക്കുമെന്നും ഭട്ട് പറഞ്ഞു. തുടര്‍ന്നാണ് പതാക ഉയര്‍ത്താത്ത വീടുകളുടെ ചിത്രമെടുക്കാന്‍ ആഹ്വാനം ചെയ്തത്.
ഈ സംഭവം വിവാദമായതോടെ, ബിജെപി പ്രവര്‍ത്തകരുടെ വീടുകളെക്കുറിച്ച് മാത്രമാണ് താന്‍ പറഞ്ഞതെന്ന ന്യായീകരണവുമായി ഭട്ട് രംഗത്തുവന്നു. ആര്‍എസ്എസ് ആസ്ഥാനത്ത് മുന്‍പ് ദേശീയ പതാക ഉയര്‍ത്തിയിരുന്നില്ലെന്നും ഭട്ടിന്റെ മാനദണ്ഡപ്രകാരം അവരെയും വിശ്വസിക്കാനാവില്ലെന്നും സംസ്ഥാന കോണ്‍ഗ്രസ് നേതാവ് കരണ്‍ മഹറ കുറ്റപ്പെടുത്തി.
English Summary: Take photos of homes without national flag says Uttarakhand bjp chief Mahendra Bhatt; then clarifies