ഭാരതത്തിലും ഹമാസ് അനുകൂല പ്രകടനം
1 min readനാടിനേക്കാള്‍ വലുത് ഇവര്‍ക്ക് മതമാണോ?
ലോകത്തെ നടുക്കിയ ഹമാസ് തീവ്രവാദികളുടെ ഇസ്രയേല്‍ ആക്രമണത്തിന് ശേഷവും ഹമാസിന് അനൂകൂലമായി മുസ്ലിം തീവ്രവാദികളുടെ പ്രകടനങ്ങള്‍. കനഡയിലും ലണ്ടനിലും ലബനണിലുമൊക്കെ ഹമാസ് ഭീകരര്ക്കനുകൂലമായി പ്രകടനങ്ങള്‍ നടന്നുകഴിഞ്ഞു. പലയിടത്തും മതപരമായ മുദ്രാവാക്യങ്ങളാണ് ഭീകരരെ അനുകൂലിക്കുന്നവര്‍ മുഴക്കിയത്. വാഷിംഗ്ടണില്‍ അവര്‍ ജൂതന്മാരുമായി ഏറ്റുമുട്ടി. ഹമാസ് ഭീകരരെ മാനസികമായി അനുകൂലിക്കുന്നവര്‍ കേരളത്തിലുണ്ടെങ്കിലും ആരും പരസ്യമായി രംഗത്തുവന്നിരുന്നില്ല. മാദ്ധ്യമങ്ങളിലുള്ള ഭീകര അനുകൂലികള്‍ ചില പ്രതികരണങ്ങള്‍ നടത്തുന്നുണ്ട് എന്നുമാത്രം. ഭീകരരെ പോരാളികളായി ചിത്രീകരിക്കാനും ചില മാദ്ധ്യമങ്ങളിലുള്ളവര്‍ വൃഥാ ശ്രമം നടത്തുന്നുണ്ട്.
ഏറ്റവും ക്രൂരമായ രീതിയിലാണ് പൊടുന്നനവേ ഹമാസ് ഭീകരര്‍ ഇസ്രയേലില്‍ ആക്രമണം നടത്തിയത്. മറ്റ് രാജ്യങ്ങളില്‍ നിന്നുവന്ന ടൂറിസറ്റുകളെയും അവര്‍ ആക്രമിച്ചു. 20 മിനിട്ടിനുള്ളില്‍ 5000 ഓളം ഷെല്ലാക്രമണങ്ങളാണ് ഓപറേഷന് അല്‍ അഖ്സ എന്ന പേരില്‍ അവര്‍ നടത്തിയത്. ടാറ്റുകലാകാരിയും ജര്‍മന്‍-ഇസ്രയേല്‍ പൗരയുമായ ഷാനി ലൂക്ക് എന്ന 30 കാരിയെ ആക്രമിച്ച് കൊലപ്പെടുത്തിയ ശേഷം ഭീകരര്‍ അവരുടെ നഗ്ന ശരീരം പ്രദര്‍ശിപ്പിച്ചു. കുട്ടികളെയു സ്ത്രീകളെയും തട്ടിക്കൊണ്ടുപോയി.
ഇന്ത്യ ഹമാസ് ഭീകരതയെ ശക്തമായി അപലപിച്ചപ്പോഴും അലിഗര്‍ മുസ്ലിം സര്‍വകലാശാലയില്‍ ഹമാസിനനുകൂലമായി പ്രകടനം നടന്നു. കേരളത്തില്‍ നിരോധിക്കപ്പെട്ട പി.എഫ്.ഐ പ്രവര്‍ത്തകര്‍ ആലപ്പുഴയില്‍ നടത്തിയ പ്രകടനത്തിന് സമാനമായിരുന്നു ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ മുസ്ലിം തീവ്രവാദികള്‍ നടത്തിയ പ്രകടനം. കുട്ടികളെ തോളിലേറ്റി അവരെക്കൊണ്ട് അന്യമതവിദ്വേഷം ഉണ്ടാക്കുന്ന മുദ്രാവാക്യം വിളിപ്പിക്കുകയായിരുന്നു പി.എഫ്.ഐക്കാര്‍ ചെയ്തിരുന്നുവെങ്കില്‍ ചെറിയ കുഞ്ഞുങ്ങളെ തോളിലേറ്റ് അവരെക്കൊണ്ട് തോക്ക് ഏന്തിക്കുകയും വെടിവയ്പിക്കുകയുമായിരുന്നു ലോകത്തിലെ പല ഭാഗങ്ങളിലും മുസ്ലിം ഭീകര സംഘടനകള്‍ ചെയ്തത്.
ദേശീയതയ്ക്കും യാഥാര്‍ഥ്യബോധത്തിനും അതീതമായി മതഭീകരത വ്യാപകമായി എന്നതിന്റെ തെളിവാണ് ഇന്ത്യാ സര്‍ക്കാര്‍ ഹമാസ് ആക്രമണത്തെ അപലപിക്കുമ്പോഴും അലിഗറില്‍ ഹമാസിനനുകൂലമായി പ്രകടനം നടന്നത്. വലിയ തോതിലുളള പ്രകടനങ്ങളൊന്നും നടക്കാതിരുന്നത് കേന്ദ്രത്തില്‍ ശക്തമായ സര്ക്കാരുണ്ടെന്നതും പ്രകോപനമുണ്ടാക്കുന്നവര്ക്ക് കടുത്ത നടപടി നേരിടേണ്ടി വരുമെന്നതുംകൊണ്ടാണ്. ഈജിപ്തില്‍ ഒരു പോലീസുകാരനാണ് ഇസ്രയേലി ടൂറിസ്റ്റുകളെ പ്രകോപനമൊന്നുമില്ലാതെ വെടിവച്ചുകൊന്നത്. തായ്ലന്റ് പൗരന്മാരെ തട്ടിക്കൊണ്ടുപോയതായി അവിടത്തെ മന്ത്രാലയവും അറഇയിച്ചിട്ടുണ്ട്. രാജസ്ഥാനില്‍ യുത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാവ് ഹമാസ് തീവ്രവാദികള്‍ക്കനുകൂലമായി പോസ്റ്റിട്ടതും വിവാദമായിട്ടുണ്ട്.
ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഇന്‍ഡ് മുന്നണിയിലും ഭിന്നത പ്രകടമായി. കോണ്‍ഗ്രസ് ഹമാസ് ആക്രമണത്തെ തള്ളിപ്പറഞ്ഞപ്പോള്‍ മറ്റൊരു ഘടക കക്ഷിയായ സി.പി.എം പോളിറ്റ് ബ്യൂറോ ഹമാസിനനുകൂലമായി നിലപാടാണ് എടുത്തത്. കേന്ദ്രസര്‍ക്കാര്‍ ഇസ്രയേല്‍ അനുകൂല നിലപാടാണെടുക്കുന്നതെന്ന് പി.ബി അംഗം എം.എ ബേബി കുറ്റപ്പെടുത്തുകയും ചെയ്തു.