മുതലപ്പേടിയില്‍ ജനങ്ങള്‍!

1 min read

വെള്ളപ്പൊക്കം; വീടുകളിലും കുളിമുറികളിലും വരെ മുതലകള്‍!

ഉത്തരാഖണ്ഡില്‍ മഴ തുടരുകയാണ്. പല നദികളിലും വെള്ളം കയറി. അതോടെ പല തരത്തിലുള്ള ഭീഷണികളും നേരിട്ടു കൊണ്ടിരിക്കുകയാണ് ഇവിടെയുള്ള ജനങ്ങള്‍. അതില്‍ പുതിയ ഒരു ഭീഷണിയാണ് മുതലകള്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, ഹരിദ്വാര്‍ ജില്ലയിലെ ലക്‌സര്‍, ഖാന്‍പൂര്‍ മേഖലകളിലെ ജനവാസ കേന്ദ്രങ്ങളിലും വെള്ളപ്പൊക്കത്തിലും എല്ലാം മുതലകളുടെ ശല്യം വര്‍ധിച്ചിരിക്കുന്നു എന്നാണ് പറയുന്നത്.

ഇവിടുത്തെ നിവാസികള്‍ പറയുന്നത് പ്രകാരം വെള്ളം കയറിയ ഗംഗയില്‍ നിന്നും ഗംഗയുടെ പോഷകനദികളായ ബാന്‍ ഗംഗ, സൊനാലി നദിയില്‍ നിന്നുമെല്ലാം മുതലകള്‍ ജനവാസ മേഖലകളിലേക്ക് കയറിത്തുടങ്ങിയിട്ടുണ്ട്. വീടുകള്‍ക്കടുത്ത് മുതലകള്‍ എത്തിയിരിക്കുന്നതിന്റെ അനേകം വീഡിയോകളും ചിത്രങ്ങളുമാണ് നിരവധിപ്പേര്‍ കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ആഴ്ചയിലെ കനത്ത മഴയെത്തുടര്‍ന്ന്, ഗംഗയിലെ ജലനിരപ്പ് ഉയര്‍ന്നു. ഇതേ തുടര്‍ന്ന് ലക്‌സര്‍, ഖാന്‍പൂര്‍ മേഖലകളില്‍ വെള്ളപ്പൊക്കം ഉണ്ടാവുകയായിരുന്നു. പിന്നാലെ, സൊനാലി നദിയിലെ അണക്കെട്ട് തകര്‍ന്നത് വെള്ളപ്പൊക്കത്തിന്റെ അവസ്ഥ വഷളാക്കി.

Related posts:

Leave a Reply

Your email address will not be published.