വന്ദേഭാരതിനു പിന്നാലെ വന്ദേ സാധാരണ്‍

1 min read

സാധാരണക്കാര്‍ക്ക് താങ്ങാനാകുന്ന ടിക്കറ്റ് നിരക്കില്‍ വന്ദേ സാധാരണ്‍

വന്ദേഭാരത് എക്‌സ്പ്രസിനുപിന്നാലെ വന്ദേ സാധാരണ്‍ തീവണ്ടികള്‍ അവതരിപ്പിക്കാന്‍ റെയില്‍വേ മന്ത്രാലയം. സാധാരണക്കാര്‍ക്ക് താങ്ങാനാകുന്ന ടിക്കറ്റ് നിരക്കില്‍ നോണ്‍ എ.സി. ട്രെയിനാണ് തുടങ്ങുന്നത്.

സെക്കന്‍ഡ് ക്ലാസ് അണ്‍റിസര്‍വ്ഡ്, സെക്കന്‍ഡ് ക്ലാസ് 3ടയര്‍ സ്ലീപ്പര്‍ കോച്ചുകള്‍ ഉള്‍പ്പെടുത്തിയാണ് പുതിയ വണ്ടി നിര്‍മിക്കുക. വന്ദേഭാരത് എക്‌സ്പ്രസിനു സമാനമായ സൗകര്യങ്ങള്‍ പുതിയ വണ്ടിയിലുണ്ടാകുമെന്ന് റെയില്‍വേ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇവയ്ക്ക് രണ്ടുവശത്തും ലോക്കോമോട്ടീവ് എന്‍ജിനുകള്‍ ഉണ്ടായിരിക്കും. അതിനാല്‍, ടേണ്‍ എറൗണ്ട് സമയം ലാഭിക്കാന്‍ സാധിക്കും. ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക കോച്ചുകള്‍, എട്ട് സെക്കന്‍ഡ് ക്ലാസ് അണ്‍റിസര്‍വ്ഡ് കോച്ചുകള്‍, 12 സെക്കന്‍ഡ് ക്ലാസ് 3ടയര്‍ സ്ലീപ്പര്‍ കോച്ചുകള്‍ എന്നിവയുണ്ടാകും. എല്ലാ കോച്ചുകളും നോണ്‍ എ.സി. ആയിരിക്കും.

ഈ വര്‍ഷം അവസാനത്തോടെ പുതിയ വണ്ടിയുടെ ആദ്യരൂപം പുറത്തിറക്കാനാണ് റെയില്‍വേ പദ്ധതിയിടുന്നത്. ഇതിന്റെ പ്രവൃത്തി കൊല്‍ക്കത്തയിലെ ചിത്തരഞ്ജന്‍ ലോക്കോമോട്ടീവ് വര്‍ക്‌സില്‍ (സി.എല്‍.ഡബ്ല്യു.) പുരോഗമിക്കുകയാണ്. ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലാണ് (ഐ.സി.എഫ്.) കോച്ചുകളുടെ നിര്‍മാണം.

Related posts:

Leave a Reply

Your email address will not be published.