പട്ടാളം വീണ്ടും സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയോ ?
1 min readഇന്ത്യന്‍ പട്ടാളം പി.ഒ.കെയില്‍ കയറിയോ
ഇന്ത്യന്‍ പട്ടാളത്തിന്റെ എസ്.എഫ് കമാന്‍ഡോകള്‍ പാക്ക് അധീന കാശ്മീരിലേക്ക് കയറിയെന്നും സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയെന്നും വാര്‍ത്തകള്‍. ദൈനിക് ജാഗരണ്‍ പത്രമാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. പാക്ക് തീവ്രവാദികളുടെ നാല് ലോഞ്ചിംഗ് പാഡുകള്‍ തകര്‍ത്തെന്നും ഇന്ത്യന്‍ സൈന്യവും രണ്ടര കിലോ മീറ്ററോളും ഉള്ളിലോട്ട് കയറിയാണ് സര്‍ജിക്കല്‍ സ്േെട്രെക്ക് നടത്തിയതെന്നുമാണ് റിപ്പോര്‍ട്ട്. എട്ട് തീവ്രവാദികളെ കീഴപെടുത്തിയെന്നും ആയുധങ്ങള്‍ പിടിച്ചെടുത്തുവെന്നും എല്ലാ ഇന്ത്യന്‍ സൈനികരും സുരക്ഷിതമായി തിരിച്ചെത്തിയെന്നുമായിരുന്നു വാര്‍ത്ത. ശനിയാഴ്ച രാത്രിയാണ് സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയതെന്നും ഏഴ് മുതല്‍ എട്ടുവരെ തീവ്രവാദികളെ കൊലപ്പെടുത്തിയെന്നുമായിരുന്നു വാര്‍ത്ത.
എന്നാല്‍ പ്രതിരോധ മന്ത്രാലയ അധികൃതര്‍ ഈ വാര്‍ത്ത നിഷേധിക്കുകയാണ്. സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയില്ലെങ്കിലും പാക്കിസ്ഥാനില്‍ നിന്നുള്ള നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞതായി മന്ത്രാലയ അധികൃതര്‍ പറയുന്നു. ബാലാകോട്ട് സെക്ടറിലെ ഹമീര്‍പൂര്‍ പ്രദേശത്ത് നിന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശക്തിയായ ശ്രമമുണ്ടായി.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് രണ്ട് തീവ്രവാദികളുടെ സാന്നിദ്ധ്യം മനസ്സിലായത്. അവര്‍ നിയന്ത്രണ രേഖ കടന്ന് നമ്മുടെ അതിര്‍ത്തിയിലേക്ക് കടക്കുകയായിരുന്നു. പ്രതികൂലമായ കാലാവസ്ഥ മുതലാക്കുകയായിരുന്നു അവര്‍. പ്രത്യാക്രമണത്തില്‍ ഒരു തീവ്രവാദി കൊല്ലപ്പെട്ടു. അപ്പോഴേക്കും കൂടുതല്‍ സൈന്യത്തെ ആ ഭാഗത്ത് വിന്യസിച്ചിരുന്നു. തിരച്ചിലില്‍ ഒരു എ.കെ 47 തോക്കും 30 തിരകളും രണ്ട് ഗ്രനേഡുകളും പാക്കിസ്ഥാനില്‍ നിര്‍മിച്ച മരുന്നുകളും കണ്ടെടുത്തതായും പ്രതിരോധ മന്ത്രാലയ അധികൃതര്‍ പറഞ്ഞു.