ഹര്‍ ഘര്‍ തിരംഗ ;വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തി താരങ്ങള്‍
1 min readMalayali News Desk
20 കോടിയിലധികം വീടുകള്‍ക്ക് മുകളില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തുകയാണ് ഇതിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത
സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷിക ആഘോഷമായ ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ഹര്‍ ഘര്‍ തിരംഗ’ പരിപാടിയില്‍ പങ്കുചേര്‍ന്ന് മലയാള സിനിമാ താരങ്ങളും അണിയറ പ്രവര്‍ത്തകരും. ജയറാം, മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ?ഗോപി, മേജര് രവി ഉള്‍പ്പടെയുള്ളവര്‍ തങ്ങളുടെ വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തി.
കൊച്ചി എളമക്കരയിലെ വീട്ടിലാണ് മോഹന്‍ലാല്‍ പതാക ഉയര്‍ത്തിയത്. ആസാദി കാ അമൃത് മഹോത്സവത്തില്‍ അഭിമാനപൂര്‍വ്വം പങ്ക് ചേരുന്നുവെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ‘ഹര്‍ ഘര്‍ തിരംഗ’ രാജ്യ സ്‌നേഹം ഊട്ടിയുറപ്പിക്കാനും ഒന്നായി മുന്നേറാനും സഹായിക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തിരുന്നു.
ക്യാംപെയ്ന്‍ ഏറ്റെടുത്ത് നടന്‍ മമ്മൂട്ടിയും കൊച്ചിയിലെ തന്റെ വീട്ടില്‍ പതാക ഉയര്‍ത്തി. ഭാര്യ സുല്‍ഫത്ത്, നിര്‍മാതാക്കളായ ആന്റോ ജോസഫ്, എസ്. ജോര്‍ജ്, സ്റ്റാഫ് അംഗങ്ങള്‍ എന്നിവര്‍ക്കൊപ്പമാണ് അദ്ദേഹം പതാക ഉയര്‍ത്തിയത്.
‘സ്വതന്ത്രമായ ഇന്ത്യക്ക് 75 വയസ്സ് അതില്‍ 57 വര്‍ഷം ഈ രാജ്യത്ത് ജീവിക്കാനായത് പുണ്യം..അഭിമാനം’, എന്ന് കുറിച്ചു കൊണ്ടാണ് ജയറാം വീട്ടില്‍ പതാക ഉയര്‍ത്തിയ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഒപ്പം എല്ലാവര്‍ക്കും സ്വാതന്ത്ര്യദിനാശംസകളും ജയറാം നേര്‍ന്നിട്ടുണ്ട്.
‘എന്റെ വീട്….ഞാനും ഭാര്യയും അര്‍ജുനും ഇവിടെയാണ് താമസിക്കുന്നത്… എല്ലാവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍’, എന്നാണ് വീഡിയോ പങ്കുവച്ച് മേജര്‍ രവി കുറിച്ചിരിക്കുന്നത്.
ഇന്ന് മുതലാണ് ‘ഹര്‍ ഘര്‍ തിരംഗ’ ക്യാപെയ്ന്‍ ആരംഭിച്ചത്. 20 കോടിയിലധികം വീടുകള്‍ക്ക് മുകളില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തുകയാണ് ഇതിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടി സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിമാരും, കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍മാരുമാണ് ഏകോപിപ്പിക്കുക.