വിദ്യാര്‍ഥി ബസില്‍നിന്ന് തെറിച്ച് റോഡില്‍ വീണത് മുഖമടിച്ച്

1 min read

കോട്ടയംന്മ സ്വകാര്യ ബസില്‍ യാത്ര ചെയ്ത വിദ്യാര്‍ഥി തുറന്നുകിടന്ന വാതിലിലൂടെ തെറിച്ച് റോഡില്‍ വീണതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. മുഖമടിച്ചു വീണ വിദ്യാര്‍ഥിയുടെ പല്ലുകളിലൊന്ന് ഒടിഞ്ഞു. 2 പല്ലുകള്‍ ഇളകി. ചുണ്ടിനും കൈയ്ക്കും പരുക്കേറ്റു. പാക്കില്‍ പുതുപ്പറമ്പില്‍ ഷിനോയുടെ മകന്‍ അഭിരാമിനാണ് (13) പരുക്കേറ്റത്. ഇന്നലെ 3.45ന് പാക്കില്‍ പവര്‍ ഹൗസ് ജംക്ഷനിലാണ് അപകടം. പള്ളം സിഎംഎസ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്.
കോട്ടയം കൈനടി റൂട്ടിലോടുന്ന സ്വകാര്യ ബസില്‍ വീട്ടിലേക്ക് വരുന്നതിനിടെയാണ് അപകടം. പവര്‍ഹൗസ് ജംക്ഷനില്‍ ഇറങ്ങുന്നതിന് അഭിരാമും സുഹൃത്തുക്കളും തയാറെടുക്കുന്നതിനിടെ അഭിരാം പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. സംഭവം അറിഞ്ഞ് നാട്ടുകാര്‍ ബസ് തടഞ്ഞു. അഭിരാമിനെ ആദ്യം ജനറല്‍ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റി.

ചുണ്ടിന് തുന്നലുണ്ട്. പ്രാഥമിക ചികിത്സയ്ക്കുശേഷം വീട്ടിലേക്കു വിട്ടു. ബസ് അമിത വേഗത്തിലായിരുന്നുവെന്നും വാതില്‍ അടച്ചിരുന്നില്ലെന്നും അഭിരാം പറഞ്ഞുവെന്ന് അമ്മ ബീന പറയുന്നു. പരാതി നല്‍കുമെന്നും അവര്‍ പറഞ്ഞു. അതേസമയം, ബസില്‍നിന്നു ചാടിയിറങ്ങിയപ്പോഴാണ് അപകടം ഉണ്ടായതെന്നും കേസ് എടുത്തിട്ടില്ലെന്നും ചിങ്ങവനം പൊലീസ് അറിയിച്ചു.

Related posts:

Leave a Reply

Your email address will not be published.