കലോത്സവത്തിന് മുന്നോടിയായി രക്ഷിതാക്കള്‍ക്ക് നിര്‍ദേശവുമായി ഹൈക്കോടതി
1 min read
കൊച്ചി: ജനുവരി മൂന്നിന് ആരംഭിക്കാനിരിക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് മുന്നോടിയായി രക്ഷിതാക്കള്‍ക്കുള്ള നിര്‍ദേശവുമായി ഹൈക്കോടതി. മത്സരത്തില്‍ വിജയിക്കുക എന്നതിലുപരി പങ്കെടുക്കുന്നതിലാണ് കാര്യമെന്ന് ഹൈക്കോടതി വ്യക്തമാക്കി. കലോത്സവത്തിലുണ്ടാകുന്ന പരാജയം കുട്ടികളെ ഉള്‍ക്കൊള്ളാന്‍ രക്ഷിതാക്കള്‍ പ്രാപ്തരാക്കുകയും കലോത്സവം ആര്‍ഭാടത്തിന്റെയും അനാരോഗ്യ മത്സരങ്ങളുടെയും വേതിയാക്കരുതെന്നും ഹൈക്കോടതി രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പു നല്‍കി.
രക്ഷിതാക്കളുടെ അനാവശ്യമായ ഉത്കണ്ഠ കുട്ടികളെ വിഷാദ രോഗത്തിലേക്ക് തള്ളിവിടാന്‍ ഇടയാക്കും ദരിദ്ര ചുറ്റുപാടില്‍നിന്ന് വരുന്ന കുട്ടികള്‍ക്ക് ഭാരിച്ച ചെലവുകള്‍ കലോത്സവത്തിന് എടുക്കാന്‍ കഴിയില്ലെന്നതും അപ്പീലുമായി കോടതിയെ സമീപിക്കുന്ന രക്ഷിതാക്കള്‍ മനസ്സിലാക്കണമെന്നും കോടതി പറഞ്ഞു
കലോത്സവവുമായി ബന്ധപ്പെട്ട് അപകടമുണ്ടായാല്‍ സംഘാടകര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പൊതു വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ഹൈകോടതി നിര്‍ദേശം നല്‍കി. സ്റ്റേജുകള്‍ കുറ്റമറ്റതായിരിക്കണമെന്നും മത്സരാര്‍ഥികളുടെ പ്രകടനത്തെ ബാധിക്കുന്ന ഒന്നും തന്നെ ഉണ്ടാകരുതെന്നും കോടതി വ്യക്തമാക്കി.