സോളാര്‍ കേസില് കെ സി വേണുഗോപാലിനെതിരെ വ്യാജ തെളിവുണ്ടാക്കാന്‍ ശ്രമിച്ചെന്ന് സിബിഐ

1 min read

തിരുവനന്തപുരം: സോളാര്‍ പീഡന പരാതി കെ സി വേണുഗോപാലിനെതിരെ വ്യാജ തെളിവുണ്ടാക്കാന്‍ പരാതിക്കാരി ശ്രമിച്ചെന്ന് സിബിഐ.
മൊഴി മാറ്റി പറയാന്‍ കെ സി വേണുഗോപാല്‍ പണം നല്‍കിയെന്ന് വരുത്തി തീര്‍ക്കാനാണ് പരാതിക്കാരി ശ്രമിച്ചത്. പരാതിക്കാരിയുടെ മുന്‍ മാനേജര്‍ രാജശേഖരന്‍ മൊഴി നല്‍കാന്‍ സിബിഐ ഓഫീസില്‍ പോയപ്പോള്‍ 50,000 രൂപ ഇയാളില്‍ നിന്നും കണ്ടെത്തിയിരുന്നു. കെ സി വേണുഗോപാലിന്റെ സെക്രട്ടറി നല്‍കിയെന്നാരുന്നു രാജശേഖരന്റെ മൊഴി. ഇത് കളവാണെന്നാണ് സിബിഐ കണ്ടെത്തിയത്. പണം നല്‍കി അയച്ചത് പരാതിക്കാരി തന്നെയാണെന്ന് സിബിഐ അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു.

Related posts:

Leave a Reply

Your email address will not be published.