സില്‍വര്‍ലൈന്‍ മരവിപ്പിച്ചിട്ടും അനിശ്ചിതത്വം
1 min readതിരുവനന്തപുരം : സില്‍വര്‍ലൈന്‍ പദ്ധതി മരവിപ്പിച്ചിട്ടും അനിശ്ചിതത്വങ്ങള്‍ ഒഴിയുന്നില്ല.സര്‍വെ നടത്തി അതിരടയാളമിട്ട ഭൂമി ,
വില്‍ക്കാനോ, ഈട് വച്ച് വായ്പ എടുക്കാനോ കഴിയാതെ നാട്ടുകാര്‍.പ്രക്ഷോഭങ്ങളുടെ പേരിലെടുത്ത കേസുകള്‍ പിന്‍വലിക്കണമെന്ന
ആവശ്യവും ശക്തമായിട്ടുണ്ട്
സില്‍വര്‍ലൈന്‍ കടന്നു പോകുന്ന 11 ജില്ലകള്‍. 193 വില്ലേജുകളിലായി അതിവേഗം സര്‍വെ പൂര്‍ത്തിയാക്കിയത് 45 ഇടത്ത്. അവിടവിടെയായി 6737 മഞ്ഞക്കുറ്റികള്‍ സ്ഥാപിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ അന്തിമ അനുമതിക്ക് ശേഷം മതി ബാക്കിയെന്ന കാരണം പറഞ്ഞ് പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറുമ്പോള്‍ ദുരിതത്തിലാകുന്നത് അതിരടയാള പരിധിയിലുള്ള ജനങ്ങളാണ്.
പദ്ധതി പ്രവര്‍ത്തനങ്ങള്‍ മരവിപ്പിച്ചതോടെ വില്‍പനയടക്കം ക്രയവിക്രയങ്ങള്‍ക്ക് തടസമില്ലെന്നാണ് സര്‍ക്കാര്‍ വിശദീകരണം. ഈട് വച്ച് വായ്പയെടുക്കാനും തടസമില്ല. പക്ഷെ വില്‍പ്പന നടക്കുന്നില്ലെന്ന് മാത്രമല്ല, പദ്ധതി പ്രദേശമെന്ന പേര് വന്നതോടെ വായ്പ അനുവദിക്കാന്‍ ബാങ്കുകള്‍ തയ്യാറുമല്ല. ഈ സ്ഥിതി മാറണമെങ്കില്‍ ഇതുവരെ നടത്തിയ നടപടികളും സര്‍ക്കാ!ര്‍ മരവിപ്പിക്കണം.സര്‍വേ ഉദ്യോഗസ്ഥരെ പിന്‍വലിച്ചശേഷവും കെ റെയിലില്‍ നിന്നും പിന്നോട്ടില്ലെന്ന് മന്ത്രിമാര്‍ ആവര്‍ത്തിക്കുമ്പോള്‍ മഞ്ഞക്കുറ്റിയിട്ട സ്ഥലങ്ങളുടെ ഉടമകള്‍ പ്രതിസന്ധിയിലാണ്