സ്വവര്‍ഗ വിവാഹം: സുപ്രീം കോടതി ജനുവരി ആറിന് വാദം കേള്‍ക്കും
1 min readഡല്‍ഹി: കേരള ഹൈക്കോടതികളുടെ പരിഗണനയിലിരിക്കുന്ന സ്വവര്‍ഗ വിവാഹത്തിന് അംഗീകാരം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള രണ്ട് ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള രണ്ട് ഹര്‍ജികള്‍ ജനുവരി 6 ന് പരിഗണിക്കാന്‍ സുപ്രീം കോടതി ചൊവ്വാഴ്ച തീരുമാനിച്ചു.
മുതിര്‍ന്ന അഭിഭാഷകന്‍ മേനക ഗുരുസ്വാമിയും അഭിഭാഷകന്‍ കരുണ നുണ്ടിയുടെയും അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ജസ്റ്റിസ് പമിഡിഘണ്ടം ശ്രീ നരസിംഹം ഉള്‍പ്പെട്ട ബെഞ്ച് ജനുവരി ആറിന് കേസ് പരിഗണിക്കാന്‍ തീരുമാനിച്ചത്.
സ്വവര്‍ഗ വിവാഹത്തിന് നിയമപരമായ അംഗീകാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് സ്വവര്‍ഗ ദമ്പതികള്‍ നല്‍കിയ ഹര്‍ജിയില്‍ 2022 ഡിസംബര്‍ 14ന് സുപ്രീം കോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചിരുന്നു. ഡല്‍ഹി ഹൈക്കോടതിയുടെ പരിഗണനയിലുള്ള തങ്ങളുടെ വിഷയം സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന് ദമ്പതികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സ്വവര്‍ഗ വിവാഹവുമായി ബന്ധപ്പെട്ട മറ്റ് ഹര്‍ജികളും ജനുവരി ആറിന് കോടതിയുടെ പരിഗണനയിലുണ്ട്.