വന്‍ ചന്ദന വേട്ട; പിടികൂടിയത് 142 കിലോ ചന്ദനം; രണ്ട് പേര്‍ അറസ്റ്റില്‍

1 min read

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ തോട്ടടയില്‍ ചന്ദന വേട്ട. തോട്ടട ചിമ്മിനിയന്‍ വളവില്‍ എടക്കാട് പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് ഇന്നോവ കാറില്‍ കടത്തുകയായിരുന്ന 142 കിലോ ചന്ദനം പിടികൂടിയത്. കാസര്‍കോട് കുണ്ടംകുഴി സ്വദേശി പി സിരന്‍ , തൃശ്ശൂര്‍ സ്വദേശി മുഹമ്മദ് സുഫൈല്‍ എന്നിവരാണ് അറസ്റ്റിലായത്. എ സി പി ടി കെ രത്‌നകുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്‍സ്‌പെക്ടര്‍ സത്യനാഥനും സ്‌ക്വാഡുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Related posts:

Leave a Reply

Your email address will not be published.