തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും വിവരാവകാശ പ്രവര്‍ത്തകനുമായ സാകേത് ഗോഖലെക്ക് മൂന്നാം തവണയും അറസ്റ്റ്
1 min read
അഹമ്മദാബാദ്: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും വിവരാവകാശ പ്രവര്‍ത്തകനുമായ സാകേത് ഗോഖലെയെ മൂന്നാം തവണയും അറസ്റ്റ് ചെയ്ത് ഗുജറാത്ത് പൊലീസ്. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് ന്യൂദല്‍ഹിയില്‍ വെച്ച് സാകേത് ഗോഖലെയെ അറസ്റ്റ് ചെയ്തത്. അദ്ദേഹത്തെ അഹമ്മദാബാദിലേക്ക് കൊണ്ടുപോയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
സാകേത് ഗോഖലെ നടത്തിയ ചില ക്രൗണ്ട് ഫണ്ടിങ് പരിപാടികളിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ഇത്തവണത്തെ അറസ്റ്റെന്നാണ് റിപ്പോര്‍ട്ടുകളെന്ന് ടൈംസ് നൗ പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
നേരത്തെ ഗുജറാത്തിലെ മോര്‍ബി പാലം തകര്‍ന്നതുമായി ബന്ധപ്പെട്ട ട്വീറ്റിനെ തുടര്‍ന്നായിരുന്നു സാകേത് ഗോഖലെയെ അറസ്റ്റ് ചെയ്തിരുന്നത്. ഡിസംബര്‍ ആറിനായിരുന്നു ഇത്. വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് അഹമ്മദാബാദ് സ്വദേശി നല്‍കിയ പരാതിയിലായിരുന്നു അറസ്റ്റ്.