ശബരിമലയിലെ പുഷ്പാഭിഷേകത്തിന്റെ കരാര്‍ പ്രതിസന്ധിയില്‍ ;കരാര്‍ നിലനില്‍ക്കെ ദേവസ്വം ബോര്‍ഡ് പുനര്‍ലേലം നടത്തി

1 min read

തൃശ്ശൂര്‍:ദേവസ്വം ബോര്‍ഡും കരാറുകാരും തമ്മിലെ തര്‍ക്കം കാരണം ശബരിമലയിലെ പ്രധാന വഴിപാടായ പുഷ്പാഭിഷേകം പ്രതിസന്ധിയില്‍. ഒരു കരാര്‍ നിലനില്‍ക്കെ കൂടിയ തുകയ്ക്ക് ദേവസ്വം ബോര്‍ഡ് പുനര്‍ലേലം നടത്തിയതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. പുതിയ കരാറുകാരന്‍ ചുമതലയേല്‍ക്കുന്നതുവരെയുള്ള കാലയളവില്‍ പുഷ്പങ്ങള്‍ വിലകൊടുത്തു വാങ്ങുകയാണ് ദേവസ്വം ബോര്‍ഡ്.

സന്നിധാനത്ത് ഏറെ ചെലവേറിയ വഴിപാടുകളിലൊന്നാണ് പുഷ്പാഭിഷേകം. ഈ സീസണില്‍ ഇതുവരെ പൂക്കള്‍ എത്തിക്കുന്നതിനുള്ള കരാര്‍ ഗുരുവായൂര്‍ സ്വദേശിക്കായിരുന്നു. ജി എസ് ടി അടക്കം 88 ലക്ഷം രൂപയായിരുന്നു കരാര്‍ തുക..എന്നാല്‍ തുക കുറവാണെന്ന കാരണം പറഞ്ഞ് കഴിഞ്ഞ ദിവസം ദേവസ്വം ബോര്‍ഡ് പുനര്‍ ലേലം സംഘടിപ്പിച്ചു. 1,15,50000 രൂപയ്ക്ക് അടൂര്‍ സ്വദേശി പുതിയ കരാര്‍ ഏറ്റെടുത്തു. എന്നാല്‍ ജി എസ് ടി അടയ്ക്കണമെന്ന ആവശ്യം പുതിയ കരാറുകാരന്‍ തള്ളുകയും പൂക്കള്‍ എത്തിക്കുന്നതിന് 3 ദിവസം സാവകാശം ചോദിക്കുകയും ചെയ്തു. കരാര്‍ മറ്റൊരാള്‍ക്ക് നല്‍കിയതോടെ പൂക്കളുടെ വിതരണം നിര്‍ത്തിവെക്കുമെന്ന് ആദ്യ കരാറുകാരനും ദേവസ്വത്തെ അറിയിച്ചു. ഇതോടെയാണ് പുഷ്പാഭിഷേകത്തിനുള്ള പൂക്കളുടെ വരവിന് തടസമുണ്ടായത്.ഒരു കരാര്‍ നിലനില്‍ക്കെ തുക കുറവെന്ന കാരണം പറഞ്ഞ് റദ്ദാക്കിയ ദേവസ്വം ബോര്‍ഡിനെതിരെ നിയമ നടപടിക്ക് ഒരുങ്ങുകയാണ് ഗുരുവായൂര്‍ സ്വദേശിയായ കരാറുകാരന്‍.

അയ്യപ്പഭക്തരെ കൊള്ളയടിക്കുന്നുവെന്ന ആക്ഷേപങ്ങള്‍ക്ക് വിശദീകരണവുമായി കെഎസ്ആര്‍ടിസി രംഗത്ത്. നിലക്കല്‍ പമ്പ ചെയിന്‍ സര്‍വ്വീസുകള്‍ക്ക് സാധാരണ നിരക്കിന്റെ ഇരട്ടിയോളം ഈടാക്കുന്നുവെന്നാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന ആക്ഷേപം.എന്നാല്‍ മതവ്യത്യാസമില്ലാതെ പതിറ്റാണ്ടുകളായി 53 ഉത്സവ സീസണുകള്‍ക്ക് ഓപ്പറേറ്റ് ചെയ്യുന്ന സ്‌പെഷ്യല്‍ സര്‍വീസ് ബസ്സുകളില്‍ 30% അധിക നിരക്ക് അനുവദിച്ചിട്ടുണ്ടന്നാണ് കെഎസ്ആര്‍ടിസിയുടെ വിശദീകരണം

Related posts:

Leave a Reply

Your email address will not be published.