മയക്കുമരുന്ന് ലഹരിയെ ഫുട്‌ബോള്‍ കൊണ്ട് അതിജീവിച്ച റിച്ചാര്‍ലിസനെ മാതൃകയാക്കാം: മന്ത്രി എം ബി രാജേഷ്
1 min readതിരുവനന്തപുരം: ഖത്തര്‍ ലോകകപ്പില്‍ ഇതുവരെ കണ്ട ഏറ്റവും മികച്ച ഗോള്‍ സെര്‍ബിയക്കെതിരെ ബ്രസീലിന്റെ റിച്ചാര്‍ലിസണ്‍ നേടിയ ഗോളായിരുന്നു. റിച്ചാര്‍ലിസന്റെ അക്രോബാറ്റിക് ഗോള്‍ പോലെ നമുക്കും മയക്കുമരുന്നിനെതിരെയുള്ള പോരാട്ടത്തില്‍ ലക്ഷ്യം കാണാമെന്ന് ആഹ്വാനം ചെയ്യുകയാണ് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ്. മയക്കുമരുന്ന് ലഹരിയെ ഫുട്‌ബോള്‍ ലഹരികൊണ്ട് അതിജീവിച്ച റിച്ചാര്‍ലിസണെ മാതൃകയാക്കാമെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
ഫേസ്ബുക്ക് കുറിപ്പ് വായിക്കാം
റിച്ചാര്‍ലിസണ്‍ പറയുന്നത് കേള്‍ക്കുക. ‘എന്റെ തെരുവില്‍ മയക്കുമരുന്ന് വില്‍പ്പനക്കാര്‍ ഏറെയുണ്ടായിരുന്നു. കൂട്ടുകാരില്‍ പലരും ആ വഴിക്ക് പോയി. എളുപ്പത്തില്‍ കൂടുതല്‍ പണം കിട്ടുമായിരുന്നു അവര്‍ക്ക്. എനിക്കതിന് കഴിഞ്ഞില്ല. ആ പണം എന്നെ ഭ്രമിപ്പിച്ചതുമില്ല. ഞാന്‍ ചോക്ലേറ്റും ഐസ്‌ക്രീമും വിറ്റുനടന്നു. ഇടദിവസങ്ങളില്‍ കാറുകള്‍ കഴുകി. പട്ടിണിയാണെങ്കിലും അതെന്നെ വിഷമിപ്പിച്ചില്ല’ മയക്കുമരുന്ന് ലഹരിയെ ഫുട്‌ബോള്‍ ലഹരികൊണ്ട് അതിജീവിച്ച റിച്ചാര്‍ലിസണെ മാതൃകയാക്കാം. റിച്ചാര്‍ലിസന്റെ അക്രോബാറ്റിക് ഗോള്‍ പോലെ നമുക്കും മയക്കുമരുന്നിനെതിരെയുള്ള പോരാട്ടത്തില്‍ ലക്ഷ്യം കാണാം.