ജോഡോ യാത്രയില്‍ രാഹുലിനൊപ്പം കൂടി പ്രിയങ്കയുടെ മകളും

1 min read

രാജസ്ഥാന്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്ത് പ്രിയങ്കാ ഗാന്ധിയുടെ മകള്‍. പ്രിയങ്കാ ഗാന്ധിയും ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയും യാത്രയില്‍ പങ്കെടുത്തു. നൂറുകണക്കിന് സ്ത്രീകളാണ് യാത്രയില്‍ അണിചേര്‍ന്നത്. സ്ത്രീശാക്തീകരണം മുദ്രാവാക്യമുയര്‍ത്തിയായിരുന്നു യാത്ര. രാജസ്ഥാനിലെ ബുണ്ടി ജില്ലയിലെ ബാബായിയിലെ തേജജി മഹാരാജ് മാണ്ഡിയില്‍ നിന്ന് രാവിലെ 6 മണിയോടെയാണ് യാത്ര ആരംഭിച്ചത്. കോട്ടലാല്‍സോട്ട് മെഗാ ഹൈവേയില്‍ രാഹുലിനും പ്രിയങ്കാ ഗാന്ധിക്കുമൊപ്പം പാര്‍ട്ടി പ്രവര്‍ത്തകരും സ്ത്രീകളും ഉള്‍പ്പെടെ നിരവധിപേര്‍ പങ്കെടുത്തു. ബാബായിയില്‍ നിന്ന് പിപല്‍വാഡയിലേക്കാണ് യാത്ര നടത്തിയത്. യാത്ര 96ാം ദിവസമാണ് പിന്നിടുന്നത്.

Related posts:

Leave a Reply

Your email address will not be published.