പ്രവാസികളാണ് ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസിഡര്‍മാരെന്ന് പ്രധാനമന്ത്രി
1 min read
ഡല്‍ഹി: പ്രവാസികള്‍ വിദേശ മണ്ണില്‍ ഇന്ത്യയുടെ ബ്രാന്റ് അംബാസിഡര്‍മാരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇന്‍ഡോറില്‍ പ്രവാസി ഭാരതീയ ദിവസം 17മത് പതിപ്പിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസത്തിലുള്ള ഭാരതീയര്‍ക്ക് വ്യത്യസ്തമായ പങ്കാണ് വഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യോഗ, ആയുര്‍വേദ, കുടില്‍ വ്യവസായം, കരകൗശല വസ്തുക്കള്‍, ചോളം എന്നിവയുടെ ബ്രാന്‍ഡ് അംബാസിഡര്‍മാരാണ് അവരെന്നും പ്രധാനമന്ത്രി മോദി പറയുകയുണ്ടായി. അതത് രാജ്യങ്ങളിലെ പ്രവാസികള്‍ വിദ്യാര്‍ഥികളുടെ നേട്ടത്തിനായി നല്‍കിയ സംഭാവനകള്‍ രേഖപ്പെടുത്താന്‍ പ്രധാനമന്ത്രി ഇന്ത്യയിലെ സര്‍വ്വകലാശാലകളോട് ആവശ്യപ്പെട്ടു.
ഗയാന പ്രസിഡന്റ് മുഹമ്മദ് ഇര്‍ഫാന്‍ അലിയായിരുന്നു ചടങ്ങിലെ മുഖ്യാതിഥി. മഹാമാരിയുടെ സമയത്ത് ആഗോളവത്കരണം പരാജയപ്പെട്ടപ്പോള്‍, അത് നിലവിലുണ്ടെന്ന് മോദി കാണിച്ചു’ ഇര്‍ഫാന്‍ അലി പറഞ്ഞു. വിവിധ രാജ്യങ്ങള്‍ക്ക് കോവിഡ് വാക്‌സിനുകളും മരുന്നുകളും നല്‍കുന്നതില്‍ ഇന്ത്യയുടെ സഹായം അദ്ദേഹം അനുസ്മരിക്കുകയും ഇന്ത്യയെ ഒരു പ്രധാന തന്ത്രപരമായ പങ്കാളിയായി വിശേഷിപ്പിക്കുകയും ചെയ്തു.