നേര്യമംഗലത്ത് വനത്തില്‍ തോക്കുധാരികളെ കണ്ടെന്ന് വിവരം

1 min read

കൊച്ചി: എറണാകുളം ജില്ലയിലെ കോതമംഗലം നേര്യമംഗലം വനമേഖലയില്‍ തോക്കുധാരികളെ കണ്ടെന്ന് വിവരം. ഒരു ഡ്രൈവറാണ് വിവരം വനം വകുപ്പിനെ അറിയിച്ചത്. ഇതേ തുടര്‍ന്ന് വനം വകുപ്പ് തെരച്ചില്‍ നടത്തി. കൊച്ചി ധനുഷ്‌കോടി ദേശീയപാതക്ക് അരികിലായിട്ട് നേര്യമംഗലം അഞ്ചാം മൈല്‍ ഭാഗത്തായാണ് തോക്കുധാരികളെ കണ്ടതെന്നായിരുന്നു ഡ്രൈവറുടെ മൊഴി. അടിമാലി ഭാഗത്തേയ്ക്ക് പോവുകയായിരുന്ന വാഹനത്തിന്റെ ഡ്രൈവറാണ് നാലംഗസംഘത്തെ കണ്ടെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചത്. സംഘത്തില്‍ മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയുമാണ് ഉണ്ടായിരുന്നതെന്നും ഇയാള്‍ പറഞ്ഞിരുന്നു. ഇവരുടെ പക്കല്‍ തോക്കുണ്ടായിരുന്നുവെന്നും ഡ്രൈവര്‍ പറഞ്ഞു. ഇതോടെയാണ് വനം വകുപ്പും പൊലീസും വനത്തില്‍ തെരച്ചില്‍ നടത്തിയത്. എന്നാല്‍ ആരെയും കണ്ടെത്താനായില്ല.

Related posts:

Leave a Reply

Your email address will not be published.