ജിതിന്റെ ഷൂസ് ലഭിച്ചെന്ന്, സൂചന യൂത്ത് കോണ്‍ഗ്രസ് നേതാവ് സുഹൈല്‍ ഷാജഹാനെ ചോദ്യം ചെയ്യും

1 min read

തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണക്കേസില്‍ യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി സുഹൈല്‍ ഷാജഹാനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും. ആക്രമണ സമയം പ്രതിയായ ജിതിന്‍ ഉപയോഗിച്ചിരുന്ന ഷൂസ് ക്രൈം ബ്രാഞ്ച് കണ്ടെത്തിയെന്നാണ് സൂചന. ജിതിന്റെ കസ്റ്റഡി കാലാവധി അവസാനിക്കും. എകെജി സെന്റര്‍ ആക്രണക്കസിലെ പ്രതിയായ ജിതിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തുവരുകയാണ്. എകെജി സെന്റര്‍ ആക്രമിക്കാന്‍ സ്‌കൂട്ടറും സ്‌ഫോടക വസ്തുവും തരപ്പെടുത്തിയതില്‍ ഗൂഡാലോചനയുണ്ടെന്നാണ് ക്രൈം ബ്രാഞ്ച് നിഗമനം. ഇതിന്റെ അടിസ്ഥാനത്തിലാണ് സുഹൈല്‍ ഷാജഹാനെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്. വിമാനത്തിനുള്ളില്‍ വച്ച് മുഖ്യമന്ത്രിയെ ആക്രമിച്ച കേസിലും സുഹൈലിനെ ചോദ്യം ചെയ്യാന്‍ രണ്ടു പ്രാവശ്യം പൊലീസ് നോട്ടീസ് നല്‍കിയെങ്കിലും ഹാജരായില്ല. മുഖ്യമന്ത്രിക്കെതിരെ ആക്രണമുണ്ടായ വിമാനത്തില്‍ സുഹൈലും സഞ്ചരിച്ചിരുന്നു. സുഹൈലിന്റെ ഫോണ്‍ വിശദാംശങ്ങളെടുത്തപ്പോഴാണ് ജിതിനുമായുള്ള അടുപ്പം വ്യക്തമായത്. ഇതും എകെജി സെന്‍രര്‍ ആക്രണത്തിലെ പ്രതിയിലേക്കുള്ള അന്വേഷണത്തിന് കാരണമായി.

ജിതിന്‍ ഉപയോഗിച്ചതായി ക്രൈം ബ്രാഞ്ച് പറയുന്ന സ്‌കൂട്ടറും ടീ ഷട്ടും ഇതേവരെ കണ്ടെത്തിയിട്ടില്ല. ഇന്നലെ കഴക്കൂട്ടംകുളത്തൂര്‍ ഭാഗങ്ങളില്‍ ജിതിനുമായി ക്രൈം ബ്രാഞ്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിനിടെ ആക്രമണ സമയത്ത് ഉപയോഗിച്ച് ഷൂസ് കണ്ടെത്തിയെന്ന സൂചനയുണ്ട്. തെളിവെടുപ്പിന്റെയും അന്വേഷണത്തിന്റെയും ഒരു വിവരങ്ങളും പുറത്തുപോകരുതെന്ന കര്‍ശന നിര്‍ദ്ദേശമാണ് ഉന്നത ഉദ്യോഗസ്ഥര്‍ അന്വേഷണ സംഘത്തിന് നല്‍കുന്നത്. പ്രതിയായ ജിതിനിലേക്ക് എത്തിയ വഴി സംബന്ധിച്ച അന്വേഷണ സംഘം നല്‍കിയ വിവരങ്ങള്‍ കോടതിയില്‍ ചോദ്യം ചെയ്യാനും രാഷ്ട്രീയമായ വിവാദങ്ങള്‍ക്കും ഇടയായതോടെയാണ് നിര്‍ദ്ദേശം.

അതേസമയം ജിതിന് സ്‌കൂട്ടറെത്തിച്ച പ്രാദേശിക കോണ്‍ഗ്രസ് പ്രവ!ര്‍ത്തകെയ ചോദ്യം ചെയ്തിട്ടില്ല. ഇവരും ചോദ്യം ചെയ്യുന്നതിനോട് സഹകരിക്കുന്നില്ലെന്നാണ് വിവരം. പക്ഷെ വ്യക്തമായ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ടെന്നും കുറ്റുപത്രം സമര്‍പ്പിക്കുമ്പോള്‍ ആക്ഷേപങ്ങള്‍ക്ക് മറുപടിയുണ്ടാകുമെന്നാണ് പൊലീസ് പറയുന്നു. ജിതിന്‍ന്റെ കസ്റ്റഡി നാളെ അവസാനിക്കും. എകെജി സെന്ററില്‍ കൊണ്ടുപോയി എപ്പോള്‍ തെളിവെടുപ്പു നടത്തുനെന്നതിലും വ്യക്തതയില്ല.

Related posts:

Leave a Reply

Your email address will not be published.