കോര്‍പ്പറേഷന്റെ ബാങ്ക് അക്കൌണ്ടില്‍ നിന്ന് പണം തട്ടിയ മാനേജര്‍ ഒളിവില്‍

1 min read

കോഴിക്കോട് : കോഴിക്കോട് കോര്‍പ്പറേഷന്‍ അക്കൗണ്ടില്‍ നിന്ന് ബാങ്ക് മാനേജര്‍ പണം തട്ടിയ സംഭവത്തില്‍ പൊലീസ് അന്വേഷണത്തില്‍ മെല്ലെപ്പോക്ക്. പഞ്ചാബ് നാഷണല്‍ ബാങ്ക് മാനേജര്‍ റിജില്‍ ഒളിവില്‍ എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇയാളെ ബാങ്കില്‍ നിന്ന് സസ്‌പെന്റ് ചെയ്തിരിക്കുകയാണ്. നടന്നത് എത്ര രൂപയുടെ തട്ടിപ്പെന്ന് തിട്ടപ്പെടുത്താന്‍ ആയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. കോര്‍പ്പറേഷന്റെ കറന്റ് അക്കൗണ്ടില്‍ നിന്ന് നഷ്ടപ്പെട്ടത് രണ്ടര കോടി രൂപയാണ്. കോര്‍പ്പറേഷന്‍ അക്കൗണ്ടിലെ പണം റിജില്‍ പിതാവിന്റെ പേരിലുള്ള അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു. അതേസമയം സംഭവത്തോട് പ്രതികരിക്കാന്‍ പഞ്ചാബ് നാഷണല്‍ ബാങ്ക് ഇതുവരെ തയ്യാറായിട്ടില്ല.

ലിങ്ക് റോഡ് ശാഖയിലെ 13 അക്കൌണ്ടില്‍ നിന്നാണ് തുക നഷ്ടപ്പെട്ടിരിക്കുന്നതെന്നാണ് വ്യക്തമാകുന്നത്. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ലിങ്ക് റോഡ് ശാഖയിലെ മാനേജര്‍ സി ആര്‍ വിഷ്ണുവാണ് 984000 രൂപ നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നഷ്ടപ്പെട്ടത് രണ്ടര കോടി രൂപയോളമാണെന്ന് വ്യക്തമായത്. എരഞ്ഞിപ്പാലം ബ്രാഞ്ചിലെ മാനേജര്‍ റിജില്‍ ആണ് തുക സ്വന്തം അക്കൌണ്ടിലേക്ക് മാറ്റിയത്. പഞ്ചാബ് നാഷണല്‍ ബാങ്കിലെ സീനിയര്‍ മാനേജരായ ഇയാള്‍ ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ്.

ആദ്യം അച്ഛന്റെ പിഎന്‍ബി അക്കൌണ്ടിലേക്ക് പണം മാറ്റി. പിന്നീട് ഈ തുക ആക്‌സിക് ബാങ്കിലെ സ്വന്തം അക്കൌണ്ടിലേക്കും മാറ്റുകയായിരുന്നു. ഒക്ടോബര്‍ നവംബര്‍ മാസത്തിലാണ് തുക മാറ്റിയിരിക്കുന്നത്. കോര്‍പ്പറേഷന്‍ ആവശ്യങ്ങള്‍ക്കായി തുക പിന്‍വലിക്കാന്‍ നോക്കിയപ്പോള്‍ പണമുണ്ടായിരുന്നില്ല. ഇതോടെയാണ് കോടികളുടെ തട്ടിപ്പ് കണ്ടെത്തിയത്.

Related posts:

Leave a Reply

Your email address will not be published.