ശാന്തന്‍പാറയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു; കാട്ടാന ശല്യം രൂക്ഷമെന്ന് നാട്ടുകാര്‍
1 min readഇടുക്കി: ശാന്തന്‍പാറയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. തലകുളം സ്വദേശി സാമുവല്‍ ഏലത്തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. മതദേഹം കൃഷി സ്ഥലത്ത് നിന്ന് ആശുപത്രിയിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ശാന്തന്‍പാറയിലെ ഉയര്‍ന്ന പ്രദേശത്താണ് സാമുവലിന്റെ ഏലത്തോട്ടം. മൃതദേഹം തിരിച്ചെത്തിക്കുന്നതിനായി പഞ്ചായത്ത് അധികൃതരും പോലീസും ഉള്‍പ്പെടെയുള്ള സംഘം ഇവിടേക്ക് തിരിച്ചു. കാട്ടാന ശല്യം കൂടുതലായുള്ള മേഖലയാണ് ഇടുക്കിയിലെ ശാന്തന്‍പാറ, ചിന്നക്കനാല്‍ പ്രദേശം. ഇവിടങ്ങളില്‍ ഒറ്റയാന് ഇറങ്ങി കൃഷി നശിപ്പിക്കുന്നതായി നാട്ടുകാര്‍ നിരന്തരം പരാതിപ്പെട്ടിരുന്നു.