Kerala lottery Result: Nirmal NR 296: ഒന്നാം സമ്മാനം 70 ലക്ഷം; നിര്‍മല്‍ NR 296 ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്

1 min read

തിരുവനന്തപുരം: കേരള സംസ്ഥാന ഭാ?ഗ്യക്കുറിയുടെ നിര്‍മല്‍ NR 296 ലോട്ടറി നറുക്കെടുപ്പ് ഇന്ന് നടക്കും . ഉച്ച കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ വച്ചാകും നറുക്കെടുപ്പ്. കേരള ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും.

70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ലഭ്യമാകും. നിര്‍മല്‍ ഭാ?ഗ്യക്കുറിയുടെ വില 40രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നല്‍കും.

കഴിഞ്ഞ ദിവസം നറുക്കെടുത്ത കാരുണ്യ ഭാ?ഗ്യക്കുറിയുടെ ഒന്നാം സമ്മാനം PX 168155 എന്ന നമ്പറിനാണ് ലഭിച്ചത്. തൃശൂര്‍ വിറ്റ ടിക്കറ്റിനാണ് സമ്മാനം. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. മനീഷ് പി എം എന്ന ഏജന്റാണ് ടിക്കറ്റ് വിറ്റിരിക്കുന്നത്. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം PU 302740 എന്ന നമ്പറിനാണ് ലഭിച്ചത്. കോഴിക്കോട് ആണ് ഈ ടിക്കറ്റ് വിറ്റത്. ഭാവനീഷ് എന്ന ഏജന്റ് ആണ് ടിക്കറ്റ് വിറ്റത്.

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും ഭാ?ഗ്യശാലിക്ക് തുക കരസ്ഥമാക്കാവുന്നതാണ്. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ടിക്കറ്റ് അധികൃതര്‍ മുമ്പാകെ സമര്‍പ്പിക്കുകയും വേണം.

അതേസമയം, ഈ വര്‍ഷത്തെ പൂജ ബമ്പര്‍ ടിക്കറ്റ് വില്പന പുരോഗമിക്കുകയാണ്.10കോടിയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 50ലക്ഷം രൂപയും. 250രൂപയാണ് ടിക്കറ്റ് വില. തിരുവോണം ബമ്പര്‍ ഹിറ്റ് ആയതിനു പിന്നാലെയാണ് പൂജ ബമ്പറിന്റെയും സമ്മാന തുക ഉയര്‍ത്തിയിരിക്കുന്നത്.

Related posts:

Leave a Reply

Your email address will not be published.