മുല്ലപ്പെരിയാര്‍: പുതിയ ഡാം പണിയാന്‍ കേരളത്തിന് അധികാരമില്ലെന്ന വിധിക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി

1 min read

മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയാന്‍ കേരളത്തിന് അധികാരമില്ലെന്ന സുപ്രിം കോടതി വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. 2014ലെ ഭരണഘടന ബെഞ്ചിന്റെ വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഡാമിന് സുരക്ഷ പ്രശ്‌നങ്ങളുണ്ടെന്ന് ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി ചീഫ് ജസ്റ്റിസിന് മുന്‍പാകെ അഭിഭാഷകന്‍ മാത്യു നെടുംമ്പാറ പരാമര്‍ശിച്ചു. ഹര്‍ജി പരിശോധിച്ച ശേഷം പരിഗണിക്കുന്ന കാര്യം അറിയിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് വ്യക്തമാക്കി.

Related posts:

Leave a Reply

Your email address will not be published.