PFI ക്കാരുടെ സ്വത്തുകള്‍ കണ്ടുകെട്ടാന്‍ സത്യവാങ്മൂലം നല്‍കിയ ആഭ്യന്തര സെക്രട്ടറിയുടെ വാഹനാപകടത്തില്‍ ദുരൂഹത
1 min read
പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സ്വത്തുകള്‍ ഫെബ്രുവരി 15 നകം കണ്ടു കെട്ടാമെന്നു ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയ ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ.ഡി.വേണുവും, ഭാര്യ ശാരദ IAS ഉം സഞ്ചരിച്ച കാറ് കായംകുളത്ത് അപകടത്തില്‍പ്പെട്ടു. ഒരു ലോറി കാറിനെ ഇടിച്ച് തകര്‍ക്കുകയായിരുന്നു. സംഭവത്തില്‍ 7 പേരുടെ നില ഗുരതരമായി തുടരുന്നു. ഈ അപകടത്തില്‍ PFI ഹിറ്റ് സ്‌ക്വാഡു പങ്കെടുത്തിട്ടുണ്ടോ എന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കണം എന്നാണ് ആവശ്യം.അപകട സമയത്ത് കാറില്‍ വേണുവും ഭാര്യയും കൂടാതെ മകന്‍ ശബരി, ഡ്രൈവര്‍ അഭിലാഷ്, കുടുംബ സുഹൃത്തുക്കളായ പ്രണവ്, സൗരവ് എന്നിവര്‍ക്കും പരുക്കേറ്റു.
അപകടത്തില്‍പ്പെട്ട എല്ലാവരെയും പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തോടനുബന്ധിച്ചു നടന്ന ഹര്‍ത്താലില്‍ ഉണ്ടായ നാശനഷ്ട്ടങ്ങള്‍ക്ക് കരണക്കാരായവയുടെ സ്വത്തുക്കള്‍ പതിനഞ്ച് ദിവസത്തിനകം കണ്ടു കെട്ടണമെന്ന സത്യവാങ്മൂലം കോടതിയില്‍ നല്‍കിയ ഉദ്യോഗസ്ഥന്‍ ആണ് ആഭ്യന്തര സെക്രട്ടറി എന്നത് കൊണ്ട് തന്നെ സംഭവത്തില്‍ ദുരൂഹതകള്‍ ഏറുന്നതിന് കാരണവും.
കോടികളുടെ പൊതുമുതല്‍ നശിപ്പിച്ച പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയവരുടെ സ്വത്തുവകകള്‍ കണ്ടു കെട്ടുന്നതിനുള്ള ഹൈക്കോടതി ഉത്തരവു നടപ്പാക്കാന്‍ വൈകിയതില്‍ സര്‍ക്കാരിന്റെ നിരുപാധിക ക്ഷമാപണം ആഭ്യന്തര സെക്രട്ടറി കോടതിയില്‍ ഹാജരായാണു നടത്തുന്നത്. റവന്യു റിക്കവറി നടപടികള്‍ ജനുവരി 15നകം പൂര്‍ത്തിയാക്കുമെന്നു കോടതിയെ ആഭ്യന്തര സെക്രട്ടറി അറിയിക്കുകയും ഉണ്ടായി. ഇതു സംബന്ധിച്ചു സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം കോടതി ഫയലില്‍ സ്വീകരിച്ചിരുന്നു.