വാക്ക് തര്‍ക്കത്തിന്നിടെ ഗര്‍ഭിണിയായ ഭാര്യയുടെ കഴുത്തില്‍ തോര്‍ത്ത് മുറുക്കി; ഭാര്യ മരിച്ചു എന്ന സംശയത്തില്‍ ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

1 min read

അടിമാലി: ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്തി എന്ന് സംശയത്തില്‍ ആദിവാസി യുവാവ് ആത്മഹത്യ ചെയ്തു. വാളറ കുളമാം കുഴി ആദിവാസി കോളനിയിലെ കര്‍ണന്‍ എന്ന 26 വയസ്സുകാരനാണ് തൂങ്ങി മരിച്ചത്. അടിമാലി ഒഴുവത്തടത്താണ് സംഭവം. മദ്യ ലഹരിയില്‍ വീട്ടിലെത്തിയ കര്‍ണന്‍, ഭാര്യയുമായുളള വാക്ക് തര്‍ക്കത്തിനിടെ തന്റെ കൈയിലിരുന്ന തോര്‍ത്ത് മുണ്ട് കൊണ്ട് ഭാര്യ സിനിയുടെ കഴുത്തില്‍ മുറുക്കി ശ്വാസമുട്ടിക്കുകയായിരിന്നു.

സിനി തളര്‍ന്ന് വീണതോടെ ഭയന്ന് പോയ കര്‍ണന്‍, തന്റെ ഭാര്യ മരിച്ചതായി തെറ്റിദ്ധരിക്കുകയും തുടര്‍ന്ന് ഇയാള്‍ വനത്തിലേക്ക് ഓടിപ്പോവുകയുമായിരിന്നു. ഇതിനിടെ അവരുടെ വീട്ടിലെത്തിയ സിനിയുടെ ബന്ധുക്കളാണ് സിനിയെ ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് കര്‍ണ്ണന് വേണ്ടി നടത്തിയ അന്വേഷണത്തിനിടെയാണ് ഇയാള്‍ വനത്തിനുള്ളിലെ കൂറ്റന്‍ മരത്തില്‍ തൂങ്ങി നില്‍ക്കുന്നതായി കണ്ടെത്തിയത്. ബന്ധുക്കള്‍ അന്വേഷിച്ചെത്തിയപ്പോഴേക്കും കര്‍ണന്റെ മരണം സംഭവിച്ചിരുന്നു. കര്‍ണന്റെ ഭാര്യ സിനി 9 മാസം ഗര്‍ഭിണിയാണ്. ഇവരുടെ ആദ്യത്തെ കുട്ടിയാണ് ഗര്‍ഭാവസ്ഥയിലുള്ളത്.

മദ്യപിച്ചെത്തുന്ന കര്‍ണ്ണന്‍ കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയെ സ്ഥിരമായി ഉപദ്രവിക്കാറുണ്ടായിരുന്നെന്നാണ് ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞത്. നിര്‍വധി തവണ ഇയാളെ ആക്രമണങ്ങളില്‍ നിന്നും പിന്‍ തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നെന്നും ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ അതൊക്കെ പരാജയപ്പെടുകയായിരിന്നു. കര്‍ണ്ണന്റെ ഉപദ്രവങ്ങളെ കുറിച്ചൊന്നും സിനി മറ്റാരോടും പറയാറില്ലായിരുന്നു. എന്നാല്‍, സ്ഥിരമായി വീട്ടില്‍ നിന്നും ബഹളം കേട്ട് എത്തുന്ന ബന്ധുക്കളും അയല്‍വാസികളും ഇയാളെ പലതവണ ഉപദേശിച്ചിരുന്നു. പക്ഷെ ഇയാള്‍ മദ്യപാനം ഉപേക്ഷിക്കുകയോ വീട്ടില്‍ ബഹളം വയ്ക്കുന്നത് നിര്‍ത്തുകയോ ചെയ്തില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. അടിമാലി പൊലീസ് വീട്ടിലെത്തി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

Related posts:

Leave a Reply

Your email address will not be published.