ആളില്ലാത്ത സമയം വീട്ടില്‍ കയറി 13കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; പ്രതി പിടിയില്‍
1 min readതിരുവനന്തപുരം : ആളില്ലാത്ത സമയം നോക്കി വീട്ടില്‍ കയറി പതിമൂന്നുക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതിയെ കാഞ്ഞിരംകുളം പൊലീസ് അറസ്റ്റ് ചെയ്തു. ലൂര്‍ദ്ദിപുരം കാക്കത്തോട്ടം കോളനിയില്‍ വാടയ്ക്ക് താമസിക്കുന്ന പുതിയതുറ സ്വദേശി വിജിന്‍ ലോറന്‍സ് (23)നെയാണ് കാഞ്ഞിരംകുളം പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി 8മണിയോടെയാണ് സംഭവം.
എട്ടാം ക്ലാസുക്കാരിയുടെ മാതാപിതാക്കള്‍ ഇളയ കുട്ടിയെയും കൊണ്ട് ആശുപത്രിയില്‍ പോയ തക്കം നോക്കി വീട്ടിനുള്ളില്‍ കടന്നു കൂടിയ പ്രതി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. കുട്ടിയുടെ നിലവിളിക്കേട്ട് നാട്ടു ക്കാര്‍ ഓടിയെത്തിയെങ്കിലും പ്രതി രക്ഷപ്പെട്ടു. തുടര്‍ന്ന് കാഞ്ഞിരംകുളം എസ് എച്ച് ഒ അജിചന്ദ്രന്റെ നേതൃത്വത്തില്‍ എസ് ഐ സജീര്‍ ഉള്‍പ്പെട്ട സംഘമാണ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.