പനമരം എസ്എച്ച്ഒ സിഐ എലിസബത്തെവിടെ? വിവരങ്ങളൊന്നുമില്ലാതെ പൊലീസ്

1 min read

വയനാട് പനമരം പൊലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസറെ കുറിച്ച് ഇതുവരെ വിവരങ്ങളൊന്നുമില്ല. പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയിലേക്ക് കോര്‍ട്ട് എവിഡന്‍സ് ഡ്യൂട്ടിക്കായി പോയ സിഐ. കെഎ എലിസബത്തിനെയാണ് (54) ഒക്ടോബര്‍ പത്ത് മുതല്‍ കാണാതായത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് പനമരം പൊലീസ് പറയുന്നു.

അവസാനമായി ഫോണില്‍ സംസാരിച്ച വ്യക്തിയോട് താന്‍ കല്‍പ്പറ്റയിലാണ് എന്നായിരുന്നു സിഐ പറഞ്ഞിരുന്നത്. ഈ വിവരത്തെ തുടര്‍ന്ന് പനമരം പോലീസ് കല്‍പ്പറ്റയിലെത്തി അന്വേഷിച്ചെവെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഉദ്യോഗസ്ഥയുടെ ഔദ്യോഗിക നമ്പറും സ്വകാര്യ നമ്പറുകളുള്ള മൊബൈല്‍ ഫോണ്‍ ഓഫാക്കിയിരിക്കുന്നുവെന്ന സന്ദേശമാണ് ലഭിക്കുന്നത്. സിഐ യെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ പനമരം പൊലീസിലോ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ (പനമരം പൊലീസ്: 04935 222200) അറിയിക്കണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Related posts:

Leave a Reply

Your email address will not be published.