കൊഴിഞ്ഞാമ്പാറയില്‍ 725 ലിറ്റര്‍ സ്പിരിറ്റ് വേട്ട; സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ 2 പേര്‍ പിടിയില്‍

1 min read

പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ 725 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. എക്‌സൈസ് സംഘമാണ് സ്പിരിറ്റ് പിടിച്ചത്. സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ രണ്ടുപേരാണ് പിടിയിലായത്. സിപിഎം മണല്‍തോട് ബ്രാഞ്ച് സെക്രട്ടറി സി കണ്ണന്‍, പ്രഭാകരന്‍ എന്നീ രണ്ടു പേര്‍ കസ്റ്റഡിയില്‍. പ്രഭാകരന്റെ തെങ്ങിന്‍തോപ്പിലാണ് 725 ലിറ്റര്‍ സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. കുഴിച്ചിട്ട നിലയിലായിരുന്നു. ഇത് സിപിഎം ബ്രാഞ്ച് സെക്രട്ടറി കണ്ണന്റെയാണ് എന്നാണ് എക്‌സൈസ് സംഘം കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ആറ് വര്‍ഷമായി ഇത്തരത്തില്‍ സ്പിരിറ്റ് ഇയാള്‍ സൂക്ഷിക്കുന്നത്.

ഇത് സമീപത്തെ തെങ്ങിന്‍തോപ്പുകളില്‍ നിന്നും എത്തിക്കുന്ന കള്ളില്‍ ചേര്‍ത്ത് മറ്റ് പ്രദേശങ്ങളിലേക്ക്, മാവേലിക്കര, പത്തനംതിട്ട, ശാസ്താംകോട്ട ഭാ?ഗത്തേക്കാണ് കൂടുതലായി കൊണ്ടുപോയിരുന്നത്. കണ്ണന്റെ പ്രവര്‍ത്തിയെക്കുറിച്ച് എക്‌സൈസിന് രഹസ്യവിവരം ലഭിച്ചു. അതനുസരിച്ച് ഇന്നലെ രാത്രി നടത്തിയ പരിശോധനയിലാണ് തെങ്ങിന്‍ തോപ്പില്‍ നിന്നും 725 ലിറ്റര്‍ സ്പിരിറ്റ് പിടികൂടിയിരിക്കുന്നത്. 35 ലിറ്റര്‍ ഉള്‍ക്കൊള്ളുന്ന 25 കന്നാസുകളിലായിട്ടാണ് ഇവ സൂക്ഷിച്ചിരുന്നത്.

Related posts:

Leave a Reply

Your email address will not be published.