മലപ്പുറത്ത് സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെട്ടു; സംഭവം വിദ്യാര്‍ഥികളുമായി മടങ്ങുന്നതിനിടെ
1 min read
മലപ്പുറം: മലപ്പുറം മേല്‍മുറിയില്‍ സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെട്ടു. ബസ് നിയന്ത്രണം വിട്ട് റോഡരികിലെ സ്ലാബില്‍ കയറുകയായിരുന്നു. പതിനഞ്ചോളം വിദ്യാര്‍ഥികളാണ് ബസിലുണ്ടായിരുന്നത്.
എം.ഐ.സി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് വിദ്യാര്‍ഥികളുമായി മടങ്ങുന്നതിനിടെയാണ് ബസ് അപകടത്തില്‍പെട്ടത്. നിയന്ത്രണം വിട്ട ബസ് സ്ലാബിലേക്ക് ഇടിച്ചുകയറി. ബസ്സിന്റെ ഒരുഭാഗം തകര്‍ന്നിട്ടുണ്ട്. ഏതാനും കുട്ടികള്‍ക്ക് നിസ്സാര പരിക്കേറ്റു.