കോളേജ് വിദ്യാര്‍ത്ഥിയെ ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
1 min readപാലക്കാട്: പാലക്കാട് യുവക്ഷേത്ര കോളേജ് വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അട്ടപ്പാടി കല്‍ക്കണ്ടി സ്വദേശി ആദിത്യനെയാണ് താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അട്ടപ്പാടി കക്കുപ്പടിയിലെ ഹോമിയോ ഡോക്ടര്‍ രാജീവിന്റെ മകനാണ് മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ ആദിത്യന്‍.
ഉച്ചയ്ക്ക് ക്ലാസില്‍ നിന്ന് പനിയാണെന്ന് പറഞ്ഞ് ആദിത്യന്‍ റൂമിലേക്ക് പോയെന്ന് കോളേജ് അധികൃതര്‍ പറഞ്ഞു. ഉച്ചയ്ക്ക് 2 മണിയ്ക്കും 3 മണിക്കും ഇടയിലാണ് സംഭവം. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ആത്മഹത്യാ കുറിപ്പ് മുറിയില്‍ നിന്ന് കണ്ടെത്തി. സംഭവത്തിന് ആരും ഉത്തരവാദി അല്ലെന്ന് കുറിപ്പില്‍ ഉണ്ടെന്നാണ് വിവരം. കോങ്ങാട് പൊലിസ് ഹോസ്റ്റലില്‍ പരിശോധന നടത്തി.