എങ്ങനെ വസ്ത്രം ധരിക്കണമെന്ന് എനിക്കറിയാം

1 min read

എങ്ങനെ വസ്ത്രം ധരിക്കണമെന്ന് അറിയണം; നിത്യ പറഞ്ഞത്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നിത്യ മേനോന്‍. ആകാശ ഗോപുരം എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് നായികയായി മാറി. ബെംഗളൂരുവില്‍ ജനിച്ചു വളര്‍ന്ന മലയാളിയായ നിത്യ പിന്നീട് അന്യഭാഷകളിലും സജീവമായി. പക്ഷെ മലയാളി ആരാധകര്‍ നിത്യയെ ഏറ്റവും ഓര്‍ക്കുക ‘തത്സമയം ഒരു പെണ്‍കുട്ടി’ എന്ന ചിത്രത്തിലെ പ്രകടനത്തിനാവും. ഇനിയും വിവാഹം ചെയ്യാത്ത മലയാളി താരസുന്ദരിമാരില്‍ ഒരാള്‍ കൂടിയാണ് നിത്യ. മികച്ച സിനിമകളിലൂടെ താരത്തിന് ജനപ്രീതി നേടാന്‍ കഴിഞ്ഞു. മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം തന്റെതായ ആരാധക വൃന്ദം നിത്യ മേനോനുണ്ട്. അഭിനയത്തിന്റെ തുടക്ക കാലത്ത് തന്നെ വിവാദങ്ങള്‍ കാരണം താരത്തിന് മലയാളത്തില്‍ നിന്നും വിലക്ക് നേരിട്ടു. അടുത്ത കാലത്താണ് നടി മലയാളത്തില്‍ തുടരെ സിനിമകള്‍ ചെയ്യാന്‍ തുടങ്ങിയത്. താന്‍ പ്രശ്‌നക്കാരിയാണെന്ന സംസാരം സിനിമാ ലോകത്തുണ്ടായിട്ടുണ്ടെന്നും നിത്യ തന്നെ പറഞ്ഞിട്ടുണ്ട്.

അഭിനയം മാത്രമല്ല, സ്ത്രീകളുടെ വസ്ത്ര ധാരണത്തെക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാടുള്ള നടിയാണ് നിത്യ. അത് തെളിയിക്കുന്ന ചില വീഡിയോകളാണ് ഇപ്പേള്‍ പുറത്തു വരുന്നത്. സ്ത്രീകള്‍ സാഹചര്യത്തിന് അനുസരിച്ച് വസ്ത്രം ധരിക്കേണ്ടതുണ്ടെന്ന് നിത്യ മേനോന്‍ അഭിപ്രായപ്പെടുന്നു.

‘നമ്മളുടെതായ സംസ്‌കാരം എന്നൊന്നുണ്ട്. അത് നമ്മള്‍ ഓര്‍ക്കണം. വളരെ പഴക്കമുള്ളതാണ് ഇന്ത്യന്‍ സിവിലൈസേഷന്‍. ആ കള്‍ച്ചറിന്റെ ഹാങ് ഓവറാണ്. ഇതാണ് നമുക്ക് പരിചിതം. എവിടെ പോയാലും അവിടെയുള്ളതില്‍ നിന്നും വ്യത്യസ്തമായി എന്തെങ്കിലും നിങ്ങള്‍ കൊണ്ട് വന്നാല്‍ ആളുകള്‍ അതിനെ എതിര്‍ക്കും. ഡ്രസ് മാത്രമല്ല. തലമുറകളായി ഇത് നമ്മുടെ സംസ്‌കാരത്തില്‍ ഇല്ല. പെട്ടെന്നാണ് എന്തെങ്കിലും പുതിയതായി വരുന്നതെങ്കില്‍ ആളുകള്‍ തീര്‍ച്ചയായും എതിര്‍ക്കും. ഇന്ത്യയില്‍ മാത്രമല്ല അത്. അമേരിക്കയിലെ ചെറിയ ഗ്രാമത്തില്‍ പോയാല്‍ നിങ്ങള്‍ക്ക് കറുത്ത മുടിയാണെങ്കില്‍ അവര്‍ എതിര്‍ക്കും. എന്താണിത്, ഇവരെന്താണ് ഇവിടെ എന്ന് അവര്‍ ചോദിക്കും. ഇത് മനസിലാക്കി നമ്മള്‍ ഡ്രസ് ചെയ്യണം. ഒരു ക്ഷേത്രത്തില്‍ പോകുമ്പോള്‍ എങ്ങനെ വസ്ത്രം ധരിക്കണമെന്ന് നമ്മള്‍ക്ക് അറിയണം.’

‘വിവാഹത്തിന് പോകുമ്പോള്‍ എങ്ങനെ വസ്ത്രം ധരിക്കണമെന്ന് അറിയണം. പരമ്പരാഗത വിവാഹ ചടങ്ങിനാണ് പോകുന്നതെങ്കില്‍ അതിനനുസരിച്ച് ഡ്രസ് ചെയ്യണം. ഞാന്‍ സാഹചര്യത്തിന് അനുസരിച്ചാണ് ഡ്രസ് ചെയ്യാറ്. ഓപ്പണ്‍ ക്ലോത്തുകള്‍ ഞാന്‍ ധരിക്കാറില്ലെന്ന് അല്ല. പക്ഷെ എവിടെ ധരിക്കണം എന്നെനിക്ക് അറിയാം. ഒരു സ്ഥലവുമായി ഇണങ്ങിച്ചേരുന്നതാണ് തനിക്കിഷ്ടം,’ നിത്യ മേനോന്‍ പറഞ്ഞതിങ്ങനെ.

വിവാഹശേഷം നടിമാര്‍ കരിയര്‍ വിടുന്നതിനെക്കുറിച്ചും നിത്യ മേനോന്‍ പറയുന്നു. വിവാഹശേഷം എന്താണ് നമ്മുടെ പ്രയോരിറ്റി എന്ന് ആദ്യം അറിയണം.  നമ്മളെ സന്തോഷിപ്പിക്കുന്ന ഒരാളുണ്ടെങ്കില്‍ എന്തിനാണ് രണ്ട് തവണ ചിന്തിക്കുന്നത്. അത് ചെയ്യുക. നിങ്ങള്‍ക്ക് എന്താണോ വേണ്ടത് അതിനനുസരിച്ച് പ്രവര്‍ത്തിക്കുക. സമൂഹം മാറിക്കോളുമെന്നും നിത്യ മേനോന്‍ വ്യക്തമാക്കി.

നായികമാര്‍ ഒരു പ്രായം കഴിയുമ്പോള്‍ സ്വഭാവ നടിയായി ഒതുങ്ങുന്നതിനെയും നിത്യ മേനോന്‍ ന്യായീകരിക്കുന്നുണ്ട്. ഒരു നായികയെ മോഹിപ്പിക്കുന്ന വസ്തുവായാണ് ചിത്രങ്ങളില്‍ കാണിക്കുന്നത്. കൊമേഴ്ഷ്യല്‍ സിനിമയുടെ ഫോര്‍മാറ്റ് അത് മാത്രമാണ്. നായകന്റെ പൗരുഷമാണ് സ്‌ക്രീനില്‍ കാണിക്കുന്നത്. അത് ഏത് പ്രായത്തിലും ചെയ്യാമെന്ന് നിത്യ മേനോന്‍ അഭിപ്രായപ്പെട്ടു.

മാസ്റ്റര്‍ പീസ് എന്ന സീരീസിലാണ് മലയാളത്തില്‍ നിത്യയെ അവസാനമായി പ്രേക്ഷകര്‍ കണ്ടത്. കുമാരി ശ്രീമതി എന്ന തെലുങ്ക് സീരീസും പുറത്തിറങ്ങി.

Leave a Reply

Your email address will not be published.