അച്ചടക്കത്തിന് നിര്‍വചനം വേണമെന്ന് പാര്‍ട്ടി വേദിയില്‍ എം കെ രാഘവന്‍ എംപി

1 min read

കോഴിക്കോട്: കോണ്‍ഗ്രസില്‍ അച്ചടക്കത്തിന് നിര്‍വചനം ഉണ്ടാകണമെന്ന് എം കെ രാഘവന്‍ എംപി. കെപിസിസി പ്രസിഡന്റ് എന്ത് തീരുമാനിച്ചാലും അംഗീകരിക്കാന്‍ തയ്യാറാണ്. അച്ചടക്കത്തിന്റെ കാര്യത്തില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടാവരുതെന്നും എല്ലാവരും ഒരുമിച്ച് പോകേണ്ടതാണാണെന്നും എം കെ രാഘവന്‍ പറഞ്ഞു. മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് പിന്തുണ പ്രഖ്യാപിച്ച എം കെ രാഘവന്‍, താന്‍ മത്സരിക്കണോ എന്ന് തീരുമാനിക്കേണ്ടത് ഹൈക്കമന്റാണെന്നും പറഞ്ഞു.

കോഴിക്കോട്ട് ഡിസിസി ഓഫീസ് തറക്കല്ലിടല്‍ പരിപാടിയില്‍ നേതാക്കളുടെ സാന്നിധ്യത്തില്‍ സംസാരിക്കുകയായിരുന്നു എം കെ രാഘവന്‍. എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍, കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, രമേശ് ചെന്നിത്തല, കെ മുരളീധരന്‍ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു. അതേസമയം, ജനാധിപത്യ പാര്‍ട്ടി ആയതുകൊണ്ട് കോണ്‍ഗ്രസില്‍ തട്ടലും മുട്ടലും ഉണ്ടാകുമെന്നും കെപിസിസി പ്രസിഡന്റ് ഒരു ചട്ടക്കൂട് വരച്ചാല്‍ ആരും അതില്‍ നിന്നും പുറത്തു പോകില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. തന്നെ പാര്‍ലമെന്റിലേക്ക് തന്നെ പരിഗണിക്കണം എന്നാണ് അഭ്യര്‍ത്ഥനയെന്ന് നേതാക്കളുടെ സാന്നിധ്യത്തില്‍ മുരളീധരന്‍ പറഞ്ഞു. എല്ലാവരും കൂടി നിയമസഭയിലേക്ക് തള്ളിയാല്‍ ഇവര്‍ ഇനി കേന്ദ്രത്തില്‍ അധികാരത്തില്‍ വരില്ലെന്ന് ജനം വിചാരിക്കുമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Related posts:

Leave a Reply

Your email address will not be published.