ചൈനയെ ചൊല്ലി ലോക്‌സഭയില്‍ ബഹളം; നടപടികള്‍ നിര്‍ത്തിവെച്ചു

1 min read

ലോക്‌സഭയില്‍ പ്രതിപക്ഷത്ത് നിന്നുള്ള ബഹളത്തെ തുടര്‍ന്ന് സഭാ നടപടികള്‍ നിര്‍ത്തിവെച്ചു. കോണ്‍ഗ്രസ് എംപിമാരുടെ ബഹളത്തെ തുടര്‍ന്നാണ് സ്പീക്കറുടെ തീരുമാനം. ഉച്ചയ്ക്ക് 12 മണി വരെയാണ് സഭാ നടപടികള്‍ നിര്‍ത്തി വച്ചത്.

ഇന്ന് സഭ ചേര്‍ന്നപ്പോള്‍ കൊവിഡിനെതിരെ ജാഗ്രതയ്ക്ക് ലോക്‌സഭ സ്പീക്കര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. എല്ലാവരും മാസ്‌ക് ധരിക്കണമെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടിരുന്നു. അംഗങ്ങള്‍ക്ക് മാസ്‌ക് വിതരണവും നടത്തി. തുടര്‍ന്നായിരുന്നു ബഹളം. പ്രതിപക്ഷം നല്‍കിയ അടിയന്തിര പ്രമേയ നോട്ടീസ് അംഗീകരിക്കാതിരുന്ന സാഹചര്യത്തിലായിരുന്നു ബഹളം.

കേരളത്തിലേക്ക് ക്രിസ്തുമസ് പുതുവത്സര അവധിക്കാല യാത്രയ്ക്ക് ശ്രമിക്കുന്നവരുടെ ദുരിതവുമായി ബന്ധപ്പെട്ട് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ മുരളീധരന്‍ എംപി നോട്ടീസ് നല്‍കിയിരുന്നു. വിമാനയാത്രാ നിരക്ക് കുത്തനെ കൂടിയത് ടൂറിസം മേഖലയേയും ബാധിച്ചെന്നും കെ മുരളീധരന്‍ വിമര്‍ശിച്ചു.

ചൈന വിഷയം രാജ്യസഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് എംപി പ്രമോദ് തിവാരി നോട്ടീസ് നല്‍കി. പുതിയ കോവിഡ് സാഹചര്യം രാജ്യസഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണം എന്നാവശ്യപ്പെട്ട് ആം ആദ്മി പാര്‍ടി എംപി രാഘവ് ചദ്ദയും നോട്ടീസ് നല്‍കി. രണ്ട് നോട്ടീസും അംഗീകരിച്ചില്ല. തുടര്‍ന്ന് രാജ്യസഭയിലും പ്രതിപക്ഷം ബഹളം വെച്ചു. ചൈന വിഷയത്തില്‍ ചര്‍ച്ച നിഷേധിച്ചതില്‍ ആണ് പ്രതിഷേധം ഉയര്‍ന്നത്. സഭ തുടങ്ങിയ ആദ്യ ദിനം മുതല്‍ ചര്‍ച്ച ആവശ്യപ്പെട്ടിട്ടും നടപടി ഇല്ലെന്ന് കെസി വേണുഗോപാല്‍ കുറ്റപ്പെടുത്തി. കെസി വേണുഗോപാലിനോട് സ്പീക്കര്‍ ക്ഷുഭിതനായി.

Related posts:

Leave a Reply

Your email address will not be published.