എട്ടിന്റെ പണി തന്ന ലാലേട്ടന്‍ ആരാധന

1 min read

മമ്മൂട്ടിയുടെ പടം പൊട്ടിയെന്ന പറഞ്ഞ ആരാധകന്‍ ആര്

മോളിവുഡില്‍ താരതമ്യേന ഫാന്‍ ഫൈറ്റുകള്‍ കുറവാണ്. തെലുങ്ക്, തമിഴ് സിനിമാ ലോകത്ത് സൂപ്പര്‍സ്റ്റാറുകളെ ദൈവ തുല്യരായാണ് ആരാധകര്‍ കാണുന്നത്. എന്നാല്‍ മലയാളി പ്രേക്ഷകര്‍ ആ കാര്യത്തില്‍ തികച്ചും വ്യത്യസ്തരാണ്. എങ്കിലും താരങ്ങളെ അതിര് കടന്ന് ആരാധിക്കുന്ന മലയാളികളും കുറവല്ല.

സൂപ്പര്‍സ്റ്റാറുകളെ ദൈവ തുല്യരായി കാണുന്ന തെലുങ്ക്, തമിഴ് സിനിമാ ലോകത്ത് നിന്നും വ്യത്യസ്തരാണ് മലയാളി പ്രേക്ഷകര്‍. എങ്കിലും താരങ്ങളോടുള്ള അതിര് കടന്ന ആരാധനയുള്ള മലയാളികളും കുറവല്ല. മോഹന്‍ലാല്‍ ആരാധകരും മമ്മൂട്ടി ആരാധകരും തമ്മില്‍ സോഷ്യല്‍ മീഡിയയില്‍ വാക്‌പോരുകളും ഉണ്ടാകാറുണ്ട്. താരങ്ങള്‍ക്ക് തന്നെ ഇത് വിനയാകാറുമുണ്ട്. പുതിയ ചിത്രം മാലൈക്കോട്ടെ വാലിബനില്‍ മോഹന്‍ലാല്‍ പരീക്ഷണത്തിന് തയ്യാറായത് ആരാധകര്‍ സ്വീകരിച്ചില്ലെന്നത് ഇതിന് തെളിവാണ്.

കടുത്ത മോഹന്‍ലാല്‍ ആരാധകനെക്കുറിച്ച് സംസാരിക്കുകയാണ് നടന്‍ ടിനി ടോം. മോഹന്‍ലാല്‍ ആരാധകന്‍ മമ്മൂട്ടിയുടെ സിനിമാ സെറ്റിലുണ്ടാക്കിയ പുകിലുകളെക്കുറിച്ചാണ് ടിനി ടോം സംസാരിച്ചത്. മംഗ്ലീഷ് എന്ന സിനിമയ്ക്കിടെയാണ് ഇയാളെ പരിചയപ്പെടുന്നത്. ചീഫ് മേക്കപ്പ് മാന്റെ അസിസ്റ്റന്റായിരുന്നു. ഈ പയ്യന്‍ മാറി നിന്ന് എന്നെ നോക്കുന്നുണ്ട്. മമ്മൂക്കയാണ് സിനിമയിലെ നായകന്‍. എന്റെയടുത്ത് വന്ന് ചേട്ടന്‍ മമ്മൂക്കയുടെ ആളല്ലേ എന്ന് ചോദിച്ചു.

ചേട്ടന്‍ മമ്മൂക്കയെക്കുറിച്ചാണ് പുകഴ്ത്തി പറയാറ്. ലാലേട്ടനെക്കുറിച്ചൊന്നും പറയാറില്ലെന്നും പറഞ്ഞു. ഇവന്‍ ലാലേട്ടന്‍ ഫാനാണെന്ന് മനസിലായി. പിന്നീട് അന്വേഷിച്ചപ്പോഴാണ് ഇവന്‍ മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്റെ സെക്രട്ടറിയാണെന്ന് അറിയുന്നത്. ആ സമയത്ത് ലാലേട്ടന്റെ പെരുച്ചാഴിയും മമ്മൂക്കയുടെ ഗ്യാങ്സ്റ്ററും റിലീസാകാന്‍ പോവുകയാണ്. സെറ്റില്‍ മമ്മൂക്ക വന്നിട്ടും ഇവന് ഭയങ്കര അടുപ്പമാെന്നുമില്ല.

പെരുച്ചാഴി റിലീസിന് രണ്ട് വണ്ടി ആളിറങ്ങണമെന്നൊക്കെ ഫോണ്‍ വിളിച്ച് പറയുന്നുണ്ട്. അവന് മേക്കപ്പിലല്ല ശ്രദ്ധ. എന്റെയടുത്ത് ഭയങ്കര അകല്‍ച്ചയാണ്. കാരണം ഞാന്‍ മമ്മൂക്കയുടെ ആളാണെന്ന് കരുതി. ഞാനവനെ വിളിച്ച് ഞാന്‍ ശരിക്കും ലാലേട്ടന്‍ ഫാനാണ്, സിനിമയില്‍ കയറാന്‍ മമ്മൂക്കയോട് അടുപ്പം കാണിക്കുന്നതാണെന്ന് തള്ളി. നമ്മളൊക്കെ ഒന്നാണല്ലേ എന്ന് അവന്‍.

ആ പടത്തില്‍ ഒരു സായിപ്പുണ്ട്. മമ്മൂക്കയെ കാണിച്ച് അദ്ദേഹത്തിന്റെ ഒരുപാട് സിനിമകള്‍ പൊട്ടിയിട്ടുണ്ട്, ലാലേട്ടനാണ് ഇവിടത്തെ ആളെന്ന് സായിപ്പിനെ പറഞ്ഞ് പഠിപ്പിച്ചു. മമ്മൂക്ക ഇതറിയുന്നില്ല. മമ്മൂക്ക അവിടെ വന്നിരുന്നപ്പോള്‍ സായ്പ്പ് നിങ്ങളുടെ നിരവധി സിനിമകള്‍ പരാജയപ്പെട്ടോ എന്ന് ചോദിച്ചു. ആ സമയത്ത് ഇമ്മാനുവല്‍ എന്ന സിനിമ നന്നായി ഓടിക്കൊണ്ടിരിക്കുകയാണ്. ആരാടാ എന്റെ പടം പൊട്ടിയെന്ന് പറഞ്ഞതെന്ന് മമ്മൂക്ക ചോദിച്ചു. ഇവന്‍ ഒറ്റയോട്ടം. അത്രയും ഭ്രാന്തനായ ആരാധകനായിരുന്നെന്നും ടിനി ടോം ഓര്‍ത്തു.

മോഹന്‍ലാലിനെ കാണാനുള്ള അവസരം വന്നപ്പോള്‍ ഈ ആരാധകന്‍ തയ്യാറായില്ലെന്നും ടിനി ടോം പറയുന്നു. കണ്ടാല്‍ ബോധം കെട്ട് വീഴുമെന്നാണ് അവന്‍ പറയുന്നു. ലാലേട്ടന്‍ ഭ്രാന്ത് മൂത്ത് മം?ഗ്ലീഷിന്റെ സെറ്റില്‍ നിന്നും അവന്‍ പുറത്തായി. ഇപ്പോള്‍ പുള്ളി അഭിനയിക്കാന്‍ നടക്കുന്നുണ്ട്. ഈ ആരാധകനെക്കുറിച്ച് ഒരിക്കല്‍ ലാലേട്ടനോട് പറഞ്ഞു. അങ്ങനെ ഒരുപാട് പേരുണ്ട് മോനെ എന്ന് അദ്ദേഹം. ഇതങ്ങനെയല്ല, ഭ്രാന്തമായ ആരാധനയാണെന്ന് പറഞ്ഞപ്പോള്‍ വിളിക്ക് മോനെ, എനിക്കവനെ കാണണമെന്ന് അദ്ദേഹം. ഞാനിവനെ വിളിച്ചപ്പോള്‍ വന്നില്ല,. കണ്ടാല്‍ ബോധം കെട്ട് വീഴുമെന്നാണ് അവന്‍ പറഞ്ഞതെന്നും ടിനി ടോം ഓര്‍ത്തു.

ReplyForwardAdd reaction

Leave a Reply

Your email address will not be published.