പ്രണയം വേര്‍പിരിഞ്ഞപ്പോള്‍ മാനസികമായി തളര്‍ന്നു

1 min read

കഴിക്കണോ വേണ്ടയോ എന്നൊക്കെ തീരുമാനിക്കുന്നത് നമ്മളാണ്

തമിഴ് നടി കൗസല്യ എന്ന് പറഞ്ഞാല്‍ മലയാളികള്‍ക്ക് പെട്ടന്ന് മനസ്സിലാവണം എന്നില്ല. ഏപ്രില്‍ 19 എന്ന മലയാള സിനിമയിലൂടെയാണ് നന്ദിനി അഭിനയ രംഗത്തേക്ക് കടക്കുന്നത്. ഈ സിനിമയിലെ കഥാപാത്രത്തിന്റെ പേരാണ് നന്ദിനി. ഇതോടെ കവിത എന്ന യഥാര്‍ത്ഥ പേര് മാറ്റി നന്ദിനി എന്ന പേരില്‍ നടി സിനിമാ ലോകത്ത് അറിയപ്പെട്ടു. കരുമാടിക്കുട്ടന്‍, അയാള്‍ കഥ എഴുതുകയാണ്, ലേലം, തച്ചിലേടത്ത് ചുണ്ടന്‍ തുടങ്ങിയ നന്ദിനി നന്ദിനി അഭിനയിച്ച മലയാള സിനിമകള്‍ എല്ലാം സൂപ്പര്‍ ഹിറ്റാണ്. തിരക്കിട്ട സിനിമാ ജീവിതത്തില്‍ നിന്ന് ബ്രേക്ക് എടുത്ത് സീരിയലുകളില്‍ സജീവമായി എങ്കിലും പിന്നീട് അവിടെ നിന്നും ബ്രേക്ക് എടുത്തു. അതിന് ശേഷം ചേച്ചി റോളുകളിലൂടെ അഭിനയത്തിലേക്ക് തിരിച്ചെത്തി ഏതാനും സിനിമകള്‍ ചെയ്തിരുന്നു. അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലൂടെ വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചെത്തിയത് മലയാളികളെയും ഏറെ സന്ദോശിപ്പിച്ചു. മലയാളം, തമിഴ് എന്നീ ഭാഷകളില്‍ ഒരേ സമയം മികച്ച സിനിമകള്‍ ചെയ്ത നടിയാണ് നന്ദിനി. പെട്ടന്നാണ് താരം ഇന്റസ്ട്രിയില്‍ നിന്നും ബ്രേക്ക് എടുത്തത്. അതിന് ശേഷം വിദേശത്തേക്ക് പോയി എന്നും, അവിടെ സെറ്റില്‍ഡ് ആയി എന്നുമൊക്കെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ താരം എങ്ങോട്ടും പോയിട്ടില്ല, ബാഗ്ലൂരില്‍ തനിച്ചുള്ള ജീവിതം ആസ്വദിക്കുകയാണിപ്പോള്‍. തമിഴിലും മലയാളത്തിലുമായി മുപ്പതോളം സിനിമകളില്‍ നന്ദിനി അഭിനയിച്ചു.

ഇപ്പോഴിതാ താന്‍ എന്തുകൊണ്ടാണ് സിനിമയില്‍ നിന്നും ഇടവേളയെടുത്തത് എന്ന് തുറന്ന് പറയുകയാണ് നന്ദിനി. ഒരു അഭിമുഖത്തിലാണ് നന്ദിനി മനസ് തുറന്നത്. മനപ്പൂര്‍വ്വം ബ്രേക്ക് എടുത്തതല്ല. ഒരു ഇടയ്ക്ക് ഒരു സിനിമ ചെയ്തിട്ടുണ്ടായിരുന്നു. പക്ഷെ അത് റിലീസായിട്ടില്ല. അതിനു മുമ്പു തന്നെ എനിക്ക് കുറച്ച് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. അതുകാരണം സിനിമകളൊന്നും ചെയ്യാന്‍ കഴിയാതിരുന്നതെന്നാണ് നന്ദിനി പറയുന്നത്. മലയാളത്തിലേക്ക് തിരികെ വരുന്നതിനെക്കുറിച്ചും നന്ദിനി സംസാരിക്കുന്നുണ്ട്.

മലയാള ഭാഷ എനിക്കത്ര വഴങ്ങില്ല എന്നത് ഒഴിച്ചാല്‍ മലയാള സിനിമയിലേക്കുള്ള തിരിച്ചുവരവ് വളരെ സന്തോഷം നല്‍കുന്നതാണ്. അതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ചിലത് കമ്മിറ്റ് ചെയ്തിട്ടുമുണ്ട്. അടുത്ത വര്‍ഷം തീര്‍ച്ചയായും ഒരു സിനിമയുണ്ടാകും എന്നാണ് താരം പറയുന്നത്. അതേസമയം ഇപ്പോഴും അവിവാഹിതയായി തുടരുകയാണ് നന്ദിനി. ഇതേക്കുറിച്ച് അഭിമുഖങ്ങളിലും മറ്റും നിരന്തരം നന്ദിനിയോട് ചോദിക്കാറുണ്ട്. ഇത്തരം ചോദ്യങ്ങളെക്കുറിച്ചും താരം അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്. അങ്ങനെ ദേഷ്യം തോന്നാറൊന്നുമില്ല. ഇന്റര്‍വ്യുകളിലാണ് പ്രധാനമായും ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ വരാറ്. എന്റെ സുഹൃത്തുക്കളും മറ്റും ഈ കാര്യം വളരെ നോര്‍മലായി തന്നെയാണ് കാണുന്നത്. പക്ഷെ ആ ചോദ്യത്തേയും ഞാനിപ്പോഴും അവിവാഹിതയാണ് എന്നുള്ള കാര്യത്തേയും വളരെ കൂളായി തന്നെയാണ് കാണുന്നത്.

വിവാഹം എന്നതിന് പ്രായപരിധി ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. നമ്മള്‍ വിവാഹം കഴിക്കണോ വേണ്ടയോ എന്നൊക്കെ തീരുമാനിക്കുന്നത് തന്നെ നമ്മളാണ് സമൂഹമല്ല. സിംഗിള്‍ ആയിരിക്കുന്നതില്‍ സന്തോഷവതിയാണ് എന്ന് അംഗീകരിച്ചു കൊണ്ട് തന്നെ വളരെ യോജിച്ച ഒരാളെ കിട്ടുകയാണെങ്കില്‍ ഇപ്പോഴും വിവാഹം ചെയ്യാന്‍ ഞാന്‍ തയ്യാറുമാണെന്നും താരം വ്യക്തമാക്കുന്നു.

എന്റെ ലൈഫിലും നഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്റെ പ്രണയം വേര്‍പിരിഞ്ഞപ്പോള്‍ എന്റെ അച്ഛനും അമ്മയുമാണ് എന്നെ മാനസികമായി പിന്തുണച്ചത്. പക്ഷെ എനിക്കറിയാം ഞങ്ങളുടെ തീരുമാനം വളരെ ശരിയായിരുന്നുവെന്ന്. പിന്നീട് ഞാന്‍ അതിനോട് യോജിക്കുകയായിരുന്നു. മോശം അവസ്ഥകള്‍ സമയം കൊടുത്ത് ശരിക്കാന്‍ പറ്റുന്നതാണ് ഞാന്‍ വിശ്വസിക്കുന്നതെന്നും നന്ദിനി പറയുന്നു.

Leave a Reply

Your email address will not be published.