34 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ പീരുമേട് താലൂക്ക് ആശുപത്രിയില്‍ പ്രസവ വാര്‍ഡ് ഉദ്ഘാടനം ചെയ്തു

1 min read

ഇടുക്കിയിലെ തോട്ടം മേഖലയായ പീരുമേട്ടിലെ താലൂക്ക് ആശുപത്രിയില്‍ 34 വര്‍ഷത്തിനു ശേഷം പ്രസവ വാര്‍ഡ് ഉദ്ഘാടനം ചെയ്തു. രണ്ടു ഘട്ടങ്ങളിലായി അഞ്ചു കോടി മുപ്പതു ലക്ഷം രൂപ ചെലവഴിച്ചാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്. 1988 ജൂലൈ 14 ന് ആണ് പീരുമേട്ടിലെ സര്‍ക്കാര്‍ ആശുപത്രി താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയത്. മൂന്നര പതിറ്റാണ്ടിന്റെ കാത്തിരിപ്പിനു ശേഷം ആണ് പ്രസവ വാര്‍ഡ് യാഥാര്‍ഥ്യമായത്.

താലൂക്കിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ലേബര്‍ റൂം ഇല്ലാത്തതിനാല്‍ തോട്ടം തൊഴിലാളികള്‍ ഉള്‍പ്പെടെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി, കോട്ടയം മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ എത്തേണ്ട സാഹചര്യത്തിന് അടുത്ത ദിവസം മുതല്‍ മാറ്റം വരും. 2015 ല്‍ ആരംഭിച്ച് നിര്‍മ്മാണമാണ് ഇപ്പോള്‍ പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്തത്. സംസ്ഥാന സര്‍ക്കാര്‍ ഫണ്ടിനു പുറമെ ലേബര്‍ റൂമിന്റെയും ഓപ്പറേഷന്‍ തീയേറ്ററിന്റെയും, വാര്‍ഡിന്റെയും നിര്‍മ്മാണത്തിനായി 60 ലക്ഷം രൂപ അഴുത ബ്ലോക്ക് പഞ്ചായത്തും അനുവദിച്ചു. കൊച്ചിന്‍ ഷിപ്പിയാര്‍ഡിന്റെ ഫണ്ട് ഉപയോഗിച്ച് ബ്ലെഡ് സ്റ്റോറേജ് യൂണിറ്റും സജ്ജമാക്കി.

ഗൈനക്കോളജി വിഭാഗത്തിന്റെയും ബ്ലഡ് സ്റ്റോറേഡ് യൂണിറ്റിന്റെയും ഉദ്ഘാടനം ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് നിര്‍വ്വഹിച്ചു. ഓപ്പറേഷന്‍ തിയേറ്ററിലും പോസ്റ്റ് ഓപ്പറേഷന്‍ വാര്‍ഡിലും ആധുനിക ഉപകരണങ്ങളാണെത്തിച്ചിരിക്കുന്നത്. നവീകരിച്ച പ്രസവാനന്തര വാര്‍ഡില്‍ 30 കിടക്കകളും ആണ് ക്രമീകരിച്ചിട്ടുണ്ട്.

Related posts:

Leave a Reply

Your email address will not be published.