ഇനി ചില്ലറക്ക് കാത്തു നില്‍ക്കണ്ട, കെഎസ്ആര്‍ടിസി എനി ക്യൂആര്‍ കോഡ് സ്‌ക്യാന്‍ ചെയ്ത് ടിക്കറ്റെടുക്കാം.
1 min read
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ്സുകളില്‍ ഇനി ചില്ലറകിട്ടിയില്ലെന്ന പരാതികള്‍ അവസാനിപ്പിക്കാം. കെഎസ്ആര്‍ടിസി ടിക്കറ്റുകല്‍ ഇനിമുതല്‍ ഫോണ്‍പേ വഴി പണമടച്ച് ടിക്കറ്റെടുക്കാവുന്നതാണ്. ഇന്ന് മുതല്‍ പുതിയ സംവിധാനം നിലവില്‍ വരും. യാത്രക്കാര്‍ ബസ്സില്‍ പതിച്ചിരിക്കുന്ന ഫോണ്‍പേ ക്യൂആര്‍ കോഡ് സ്‌ക്യാന്‍ ചെയ്ത് പണമടച്ചശേഷം പണമടച്ച മെസേജ് കണ്ടക്ടറെ കാണിച്ചാല്‍ മതിയാകും. കെഎസ്ആര്‍ടിസി ഓണ്‍ലൈന്‍ സംവിധാനം ഇന്ന് രാവിലെ ആന്റണി രാജു ഉദ്ഘാടനം ചെയ്തു.