മണ്ണുകടത്തിന് പണം ചോദിച്ചു വാങ്ങി എഎസ്‌ഐ

1 min read

കൊച്ചി: അയ്യമ്പുഴ ഗ്രേഡ് എഎസ്‌ഐ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ പുറത്ത്. രണ്ട് ലോഡ് മണ്ണ് കടത്തി വിടുന്നതിന് 500 രൂപ പോരെന്ന് പറഞ്ഞ് കൂടുതല്‍ തുക ആവശ്യപ്പെടുന്ന ദ്യശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മണല്‍ കടത്ത് സംഘവും ക്വാറി ഇടപാടുകാരുമായുള്ള പോലീസ് ബന്ധത്തെ സംബന്ധിച്ചുള്ള പരാതികള്‍ ഉയരുന്ന സാഹചര്യത്തിലാണ് ഈ ദൃശ്യങ്ങള്‍ പുറത്തു വരുന്നത്.

എറണാകുളം റൂറലിലുള്ള അയ്യമ്പുഴ ഗ്രേഡ് എഎസ്‌ഐ ബൈജുകുട്ടനാണ് കൈക്കൂലി വാങ്ങിയത്. വീഡിയോ പുറത്തുവന്നതോടെ പോലീസ് അന്വേഷണത്തിന് ഉത്തരവിട്ടു. അയ്യമ്പുഴ സ്റ്റേഷനില്‍ നിന്ന് ഇയാളെ എആര്‍ ക്യാമ്പിലേക്ക് മാറ്റിയെന്നാണ് വിവരം. സംഭവത്തില്‍ ഇന്ന് പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം കൂടുതല്‍ നടപടിയുണ്ടാകുമെന്ന് പോലീസ് പറഞ്ഞു.

നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുപകരം അതിന് അനുവാദംനല്‍കി പണം വാങ്ങുകയായിരുന്നതിനാല്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് എസ്. പി. അടക്കമുള്ള ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ആരാണ് കൈക്കൂലി കൊടുക്കുന്നത് എന്നതും പരിശോധിക്കും.

Related posts:

Leave a Reply

Your email address will not be published.